ബംഗളൂരു: കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുതിർന ്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ തിഹാർ ജയിലിലേക്ക് മാറ്റി. നേരത്തേ ജുഡീഷ്യൽ കസ ്റ്റഡിയിലായിരുന്ന ശിവകുമാർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആശുപത്രി വിട്ട ശിവകുമാറിനെ തിഹാർ ജയിലിലേക്ക് മാറ്റുകയായിരുന്നു.
തിഹാറിലെ ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാറിനെ പ്രവേശിപ്പിച്ചത്. ഇതേ ജയിലിലാണ് ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെയും പാർപ്പിച്ചിരിക്കുന്നത്. ശിവകുമാറിെൻറ ജാമ്യഹരജി വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെ പ്രത്യേക കോടതി പരിഗണിച്ചെങ്കിലും വാദം പൂർത്തിയാകാത്തതിനെ തുടർന്ന് ശനിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചതോടെ ശനിയാഴ്ച വരെ ഡി.കെ. ശിവകുമാർ ജയിലിൽ തുടരും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെപ്റ്റംബർ മൂന്നിനാണ് ഡി.കെ. ശിവകുമാർ അറസ്റ്റിലാകുന്നത്. തുടർന്ന് 14 ദിവസം ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്ന ശിവകുമാറിനെ ചൊവ്വാഴ്ച ജാമ്യഹരജി തള്ളി ഒക്ടോബർ ഒന്നുവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
ഇതിനിടെ, ശിവകുമാറിെനതിരായ കേസിൽ ബെളഗാവി റൂറലിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ലക്ഷ്മി ഹെബ്ബാൾക്കർ ഡൽഹിയിലെത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ശിവകുമാർ നടത്തിയ പണമിടപാടുകളിൽ ചിലത് ലക്ഷ്മി ഹെബ്ബാൾക്കറുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചോദ്യംചെയ്യൽ. ജയിലിലായ ശിവകുമാറിനെ ശനിയാഴ്ച രാവിലെ എട്ടിനും 11.30നും ഇടയിൽ കാണാൻ കുടുംബാംഗങ്ങൾക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.