രക്​തസമ്മർദം ക്രമാതീതമായി കുറഞ്ഞു; കരുണാനിധിയെ ആശുപത്രിയിലേക്ക്​ മാറ്റി

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന്​ വെള്ളിയാഴ്​ച അർധ രാത്രിയോടെ ആശുപത്രിയിലേക്ക്​ മാറ്റി. ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കാണ്​ മാറ്റിയത്​. രക്​തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ്​ 94കാരനായ കരുണാനിധി​െയ ആശുപത്രിയിലാക്കിയത്​. ഒന്നരയോ​െടയാണ്​ െഎ.സി.യുവിൽ പ്രവേശിപ്പിച്ചതെന്ന്​ പുലർച്ചെ 2.30 ന് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. 

നിലവിൽ രക്​തസമ്മർദം സാധാരണ നിലയിലെത്തിയിട്ടുണ്ട്​. കരുണാനിധി ​െഎ.സി.യുവിൽ തന്നെ വിദഗ്​ധ ഡോക്​ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്നും​ ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ എം.കെ സ്​റ്റാലിൻ, എം.കെ അഴിഗിരി, എം. കനിമൊഴി ​എന്നിവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതിയു​െണ്ടന്നും വ്യാജ പ്രചാരണങ്ങൾ പ്രവർത്തകർ വിശ്വസിക്കരുതെന്നും മകൻ എം.കെ സ്​റ്റാലിൻ പ്രസ്​താവനയിൽ അറിയിച്ചു. കരുണാനിധി അപകട നില തരണം ചെയ്​തിട്ടുണ്ടെന്ന്​ മുൻ കേന്ദ്ര മന്ത്രിയായ എ. രാജയും അറിയിച്ചു. 

വാർധക്യസഹജമായ അവശതകൾക്കൊപ്പം മൂത്രനാളിയിലെ അണുബാധയും പനിയും മൂലം അവശ നിലയിലായിരുന്ന കരുണാനിധിയെ ആശുപത്രിയിൽനിന്നുള്ള ഡോക്​ടർമാരുടെയും നഴ്​സുമാരുടെയും സംഘം ഗോപാലപുരത്തെ വസതിയിൽ ക്യാമ്പ്​ ചെയ്​ത്​ ചികിത്സിച്ച്​ വരികയായിരുന്നു. ഗോ​പാ​ല​പു​ര​ത്തെ വ​സ​തി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​വു​ന്ന മു​ഴു​വ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യായിരുന്നു ചികിത്​സ.  പ്രത്യേക സാഹചര്യം കണക്കിലെടുത്ത്​ കരുണാനിധിയെ സന്ദർശിക്കാൻ ആരും വരേണ്ടതില്ലെന്നും​ കാവേരി ആശുപത്രി എക്​സിക്യൂട്ടിവ്​ ഡയറക്​ടർ ഡോ. അരവിന്ദൻ ​െശൽവരാജ്​ അഭ്യർഥിച്ചിരുന്നെങ്കിലും അണികളുടെ കു​െത്തൊഴുക്ക്​ നിലച്ചിരുന്നില്ല. 

ഹൃ​ദ​യ​മി​ടി​പ്പ്, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും ക​ഫ​ത്തി​​​​​​​​െൻറ ബു​ദ്ധി​മു​ട്ട്​ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഇ​ത്​ മ​രു​ന്ന്​ ന​ൽ​കി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കിയിരുന്നു. എന്നാൽ അർധ രാത്രിയോടു കൂടി ആരോഗ്യ നില വഷളാവുകയും കരുണാനിധി യെ ആശുപത്രി ​െഎ.സി.യുവിലേക്ക്​ മാറ്റുകയുമായിരുന്നു. 

കലൈജ്​ഞറെഒരു നോക്കു കാണാൻ 85കാ​രി

ഡി.​എം.​കെ നേ​താ​വ്​ ക​ലൈ​​ജ്​​ഞ​റു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​ണെ​ന്ന്​ അ​റി​ഞ്ഞ്​ തി​രു​ക്കു​വ​ള​യി​ൽ​നി​ന്നൊരു വ​യോ​ധി​ക​യെത്തി. നാ​ഗ​പ​ട്ട​ണം ജി​ല്ല​യി​ലെ തി​രു​ക്കു​വ​ള​യാ​ണ്​ ക​രു​ണാ​നി​ധി​യു​ടെ ജ​ന്മ​ദേ​ശം. ക​രു​ണാ​നി​ധി​യെ ഒ​രു നോ​ക്ക്​ കാ​ണാ​നാ​ണ്​ തി​രു​ക്കു​വ​ള​യി​ൽ​നി​ന്ന്​ 85കാ​രി​യാ​യ ര​ത്​​ന​മ്മാ​ൾ ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ഏ​ഴു മ​ണി​ക്കൂ​ർ ട്രെ​യി​ൻ യാ​ത്ര​ചെ​യ്​​ത്​  ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ്​ ഇ​വ​ർ ചെ​ന്നൈ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. 

വ​ഴി​ചോ​ദി​ച്ച്​ വ​ള​രെ ക​ഷ്​​ട​പ്പെ​ട്ടാ​ണ്​ ഗോ​പാ​ല​പു​ര​െ​ത്ത വീ​ട്ടി​ലും പി​ന്നീ​ട്​ കാ​വേ​രി ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​യ​ത്. ത​​​​​െൻറ മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്​ ത​ലൈ​വ​റാ​ണെ​ന്നും ഏ​തെ​ങ്കി​ലും ഒ​രു മൂ​ല​യി​ൽ​നി​ന്ന് ക​ലൈ​ഞ്​​ജ​റെ ഒ​രു നോ​ക്കു​ക​ണ്ട്​ താ​ൻ തി​രി​ച്ചു​പൊ​യ്​​ക്കൊ​ള്ളാ​മെ​ന്നും പ​റ​ഞ്ഞ്​ ര​ത്​​ന​മ്മാ​ൾ പു​റ​ത്തു​നി​ന്ന്​ ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ഇ​ത്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, ശേ​ഖ​ർ​ബാ​ബു എം.​എ​ൽ.​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​െ​പ്പ​ടു​ത്തി. തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം ര​ത്​​ന​മ്മാ​ളെ സ്​​റ്റാ​ലി​​​​​െൻറ അ​ട​​ു​​ത്തേ​ക്ക്​ കൊ​ണ്ടു​പോ​യി.

ര​ത്​​ന​മ്മാ​ളോ​ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ സ്​​റ്റാ​ലി​ൻ ത​ലൈ​വ​റെ കാ​ണാ​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ നേ​താ​ക്ക​ൾ ചെ​ല​വി​നു​ള്ള പ​ണ​വും ന​ൽ​കി തി​രി​ച്ച​യ​ക്കു​േ​മ്പാ​ൾ ര​ത്​​നം വി​തു​മ്പു​ന്നു​ണ്ടാ​യി​രു​ന്നു.

രത്​നമ്മാൾ
 


 

Tags:    
News Summary - DMK Chief M Karunanidhi Hospitalised - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.