രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞു; കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച അർധ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കാണ് മാറ്റിയത്. രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് 94കാരനായ കരുണാനിധിെയ ആശുപത്രിയിലാക്കിയത്. ഒന്നരയോെടയാണ് െഎ.സി.യുവിൽ പ്രവേശിപ്പിച്ചതെന്ന് പുലർച്ചെ 2.30 ന് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
നിലവിൽ രക്തസമ്മർദം സാധാരണ നിലയിലെത്തിയിട്ടുണ്ട്. കരുണാനിധി െഎ.സി.യുവിൽ തന്നെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ എം.കെ സ്റ്റാലിൻ, എം.കെ അഴിഗിരി, എം. കനിമൊഴി എന്നിവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുെണ്ടന്നും വ്യാജ പ്രചാരണങ്ങൾ പ്രവർത്തകർ വിശ്വസിക്കരുതെന്നും മകൻ എം.കെ സ്റ്റാലിൻ പ്രസ്താവനയിൽ അറിയിച്ചു. കരുണാനിധി അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് മുൻ കേന്ദ്ര മന്ത്രിയായ എ. രാജയും അറിയിച്ചു.
ഹൃദയമിടിപ്പ്, പ്രമേഹം, രക്തസമ്മർദം എന്നിവ സാധാരണ നിലയിലാണെന്നും കഫത്തിെൻറ ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും ഇത് മരുന്ന് നൽകി പരിഹരിക്കാൻ കഴിയുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ അർധ രാത്രിയോടു കൂടി ആരോഗ്യ നില വഷളാവുകയും കരുണാനിധി യെ ആശുപത്രി െഎ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു.
കലൈജ്ഞറെഒരു നോക്കു കാണാൻ 85കാരി
ഡി.എം.കെ നേതാവ് കലൈജ്ഞറുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് തിരുക്കുവളയിൽനിന്നൊരു വയോധികയെത്തി. നാഗപട്ടണം ജില്ലയിലെ തിരുക്കുവളയാണ് കരുണാനിധിയുടെ ജന്മദേശം. കരുണാനിധിയെ ഒരു നോക്ക് കാണാനാണ് തിരുക്കുവളയിൽനിന്ന് 85കാരിയായ രത്നമ്മാൾ ആരുടെയും സഹായമില്ലാതെ ഏഴു മണിക്കൂർ ട്രെയിൻ യാത്രചെയ്ത് ചെന്നൈയിലെത്തിയത്. ആദ്യമായാണ് ഇവർ ചെന്നൈ നഗരത്തിലെത്തുന്നത്.
വഴിചോദിച്ച് വളരെ കഷ്ടപ്പെട്ടാണ് ഗോപാലപുരെത്ത വീട്ടിലും പിന്നീട് കാവേരി ആശുപത്രിയിലുമെത്തിയത്. തെൻറ മകളുടെ വിവാഹം നടത്തിയത് തലൈവറാണെന്നും ഏതെങ്കിലും ഒരു മൂലയിൽനിന്ന് കലൈഞ്ജറെ ഒരു നോക്കുകണ്ട് താൻ തിരിച്ചുപൊയ്ക്കൊള്ളാമെന്നും പറഞ്ഞ് രത്നമ്മാൾ പുറത്തുനിന്ന് കരഞ്ഞുകൊണ്ടിരുന്നു. ഇത് പാർട്ടി പ്രവർത്തകർ, ശേഖർബാബു എം.എൽ.എയുടെ ശ്രദ്ധയിൽെപ്പടുത്തി. തുടർന്ന് അദ്ദേഹം രത്നമ്മാളെ സ്റ്റാലിെൻറ അടുത്തേക്ക് കൊണ്ടുപോയി.
രത്നമ്മാളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്റ്റാലിൻ തലൈവറെ കാണാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ വിശദീകരിച്ചു. തുടർന്ന് നേതാക്കൾ ചെലവിനുള്ള പണവും നൽകി തിരിച്ചയക്കുേമ്പാൾ രത്നം വിതുമ്പുന്നുണ്ടായിരുന്നു.
#WATCH: DMK president M. Karunanidhi being taken to Chennai's Kauvery Hospital.#TamilNadu pic.twitter.com/uJ06YHOU5B
— ANI (@ANI) July 27, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.