image courtesy; Twitter

ആകാശ വിസ്​മയം; ഡൽഹിയുടെ മാനത്ത്​ ഇരട്ട മഴവില്ല്,​ ചിത്രങ്ങൾ കാണാം

ന്യൂഡൽഹി: മഴ മാറി മാനം തെളിഞ്ഞതോടെ ഡൽഹിയുടെ ആകാശത്ത്​ തെളിഞ്ഞത്​ ഇരട്ടമഴവില്ല്​. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹിയിൽ കനത്ത മഴ പെയ്​തിരുന്നു. മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും റോഡുകൾ മുങ്ങുകയും ഗതാഗതം തടസപ്പെടുകയും ചെയ്​തിരുന്നു.

വെള്ളിയാഴ്​ച മഴ മാറിനിന്നതോടെ ഡൽഹിയുടെ ആകാശത്ത്​ ഇരട്ട മഴവില്ല്​ പ്രത്യക്ഷപ്പെടുകയായിരുന്നു. മഴവില്ല്​ പ്രത്യക്ഷമായതോടെ നിരവധി പേർ ചിത്രങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തു.

മിക്കയിടങ്ങളിലും ഇരട്ട മഴവില്ലിനെ പ്രത്യാശയുടെ കിരണമായാണ്​ കരുതുന്നത്​. സൂര്യപ്രകാശത്തി​െൻറ ഇരട്ട പ്രതിഫലനമാണ്​ ഇരട്ട മഴവില്ലിന്​ കാരണമെന്ന്​ ​ശാസ്​ത്രം പറയുന്നു.  



Photo: Shiv Aroor


 


Tags:    
News Summary - Double rainbow brightens up Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.