crime news

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിൽ അമർഷം; വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ ഉൾപ്പെടെ തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ

പൂനെ: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെയും മറ്റ് കോൺസ്റ്റബിൾമാരെയും പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച് ഡ്രൈവർ. വിശ്രാംബോ​ഗിൽ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ ലൈറ്റർ തലകീഴായി പിടിച്ചത് വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ പ്രതി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തുണ്ടായിരുന്ന ഫരാസ്ഖാന ട്രാഫിക് ഡിവിഷനിലെ പൊലീസ് കോൺസ്റ്റബിൾ സമീർ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ പൊലീസ് നടത്തിയ ഓപറേഷനിടെയായിരുന്നു സംഭവം. വനിത പൊലീസ് ഉദ്യോ​ഗസ്ഥയുടെ കയ്യിൽ നിന്നും ചലാൻ മെഷീൻ പിടിച്ചുവാങ്ങിയ പ്രതി പിന്നാലെ മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. ഇവർക്കുനേരെ പെട്രോൾ ഒഴിച്ചു. ലൈറ്റർ തലകീഴായി പിടിച്ചതോടെ അക്രമശ്രമം പാഴായി.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

Tags:    
News Summary - Drunk man attempted to set fire including women police officer; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.