ശ്രീനഗർ: തെക്കൻ കശ്മീരിൽ തീവ്രവാദികൾക്കൊപ്പം കാറിൽ യാത്രചെയ്യുേമ്പാൾ പിടിയി ലായ ഡിവൈ.എസ്.പിക്ക് പാർലമെൻറ് ആക്രമണ കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ കുറി ച്ച് അന്വേഷിക്കുമെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കൽ രേഖകളില്ല, തനിക്കത് സംബന്ധിച്ച് വിവരവുമില്ല. ഇതേകുറിച്ച് ഡിവൈ.എസ്.പിയോട് ചോദിക്കുമെന്നും ഐ.ജി പറഞ്ഞു. ശ്രീനഗർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ വിരുദ്ധ വിഭാഗം ചുമതലയുള്ള ഡിവൈ.എസ്.പി ദേവിന്ദർ സിങ്ങിനെ ജമ്മു-ശ്രീനഗർ േദശീയപാതയിൽ വെച്ചാണ് രണ്ടു തീവ്രവാദികൾക്കെപ്പം കാറിൽ യാത്രചെയ്യുേമ്പാൾ ശനിയാഴ്ച പിടികൂടിയത്.
മുമ്പ് പല തീവ്രവാദ വിരുദ്ധ നടപടികളിലും പെങ്കടുത്ത ഇയാളുടെ നടപടി ഹീനമായ കുറ്റമാണെന്നും പിടികൂടിയ തീവ്രവാദികൾക്കൊപ്പം തന്നെയാണ് ഇയാളെ പരിഗണിക്കുന്നതെന്നും ഐ.ജി പറഞ്ഞു. ഐ.ബി, റോ ഉൾപ്പെടെ വിവിധ സുരക്ഷ വിഭാഗങ്ങൾ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
പാർലമെൻറ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു, പ്രതികൾക്ക്സഹായമൊരുക്കാൻ ദേവിന്ദർ സിങ്ങാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തിയത് വിവാദമായിരുന്നെങ്കിലും അക്കാര്യത്തിൽ അന്വേഷണം നടന്നിരുന്നില്ല.
കഴിഞ്ഞ വർഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡലും ദേവിന്ദർ സിങ്ങിന് ലഭിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ താഴ്വര സന്ദർശിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥനെന്ന നിലയിൽ ദേവിന്ദർ സിങ്ങും അവർക്കൊപ്പമുണ്ടായിരുന്നു.
വിമാനത്താവള സുരക്ഷ ചുമതലയിൽ ഇയാളുടെ നിയമനം സുരക്ഷ വീഴ്ചയല്ലേ എന്ന ചോദ്യത്തിന്, ഇയാളുെട പങ്ക് സംബന്ധിച്ച് ശനിയാഴ്ച വരെ പൊലീസിന് ഒരറിവുമുണ്ടായിരുന്നില്ലെന്ന് ഐ.ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.