മംഗളൂരു: കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാരുടെ വീടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ പരിശോധന. മുൻ മന്ത്രിയും ചാമരാജ് േപട്ട എം.എൽ.എയുമായ സമീർ അഹമദ് ഖാൻ, മുൻ മന്ത്രിയായ റോഷൻ ബെയ്ഗ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ്.
വ്യാഴാഴ്ച രാവിലെ ആറോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
സമീർ അഹ്മദ്ഖാെൻറ ശിവാജി നഗർ കേൻറാൺമെൻറ് റെയിൽവേ സ്റ്റേഷൻ പരിസരിത്തെ ബംഗ്ലാവ്, കബ്ബൺ പാർക്ക് ഭാഗത്തെ ഫ്ലാറ്റ്, കലസിപാളയിലേയും ചാമരാജ് പേട്ടിയിലെയും ട്രാവൽ ഓഫിസുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ്. ലോക്കൽ പൊലീസിെൻറ സഹായത്തോടെയാണ് ഇ.ഡി റെയ്ഡ്. സ്വത്ത്, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച രേഖകൾ പരിശോധിക്കാനാണ് ഇ.ഡി റെയ്ഡ്.
ബെയ്ഗിെൻറ ശിവാജി നഗറിലെ രണ്ട് വീടുകളും നാല് സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. എട്ടംഗ സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. ഐമ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബെയ്ഗിനെതിരെ ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 400 കോടി രൂപ തിരിച്ചുനൽകിയില്ലെന്ന ഐമ ജ്വല്ലറി മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാെൻറ പരാതിയിലാണ് ബെയ്ഗിനെതിരായ അന്വേഷണം. യു.എ.ഇ ആസ്ഥാനമായ കമ്പനിയുമായി 2018ൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയെന്ന കേസിലും ബെയ്ഗ് അന്വേഷണം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.