ന്യൂഡൽഹി: രാജ്യത്തിെൻറ വിവിധ ഇടങ്ങളിൽ നിന്ന് ഇന്നും കള്ളപ്പണം പിടിച്ചെടുത്തു. മൊഹാലിയിലെ തയ്യൽകടക്കാരെൻറ വീട്ടിൽ നിന്ന് 30 ലക്ഷം രൂപയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. ഇതിൽ 18 ലക്ഷം രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള ചണ്ഡിഗഢിലെ കെട്ടിടത്തിൽ നിന്ന് 2.5 കിലോ ഗ്രാം വരുന്ന സ്വർണ്ണവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.
ഹൈദരാബാദിൽ 12 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നാല് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പഴയ നോട്ടുകൾ മാറ്റി നൽകിയതുമായി ബന്ധപ്പെട്ട് റെയിൽവേ അസിറ്റൻറ് കമേഴ്സ്യൽ മാനേജരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. 8.22 ലക്ഷം രൂപയാണ് ഇത്തരത്തിൽ ഇയാൾ മാറ്റി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.