ഭോപ്പാൽ: രാഷ്ട്രീയ എതിരാളിയെ "ഭ്രാന്തൻ" എന്ന് വിളിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാർഥി ഇമാർതി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. പരാമർശവുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനുള്ളിൽ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
''മുഖ്യമന്ത്രിയാകാനായി ഇവിടെയെത്തിയ ബംഗാളിയാണദ്ദേഹം. അദ്ദേഹത്തിന് സംസാരിക്കാൻ അറിയില്ല. മുഖ്യമന്ത്രിയുടെ സീറ്റിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹം ഭ്രാന്തനായിപ്പോയി. സമനില തെറ്റിനിൽക്കുന്ന അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാനാവില്ല.'' എന്നായിരുന്നു ഇമാർതിയുടെ പരാമർശമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
ഇമാർതി ദേവിയെ മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് 'ഐറ്റം' എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇൗ വിഷയത്തിൽ നിലപാട് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കമൽനാഥിനും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയിരുന്നു.
കമൽനാഥിൻെറ വിശദീകരണം ലഭിച്ചതിനെത്തുടർന്ന് പരസ്യമായി സംസാരിക്കുമ്പോൾ അത്തരം പരാമർശങ്ങൾ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 29 മുതൽ മധ്യപ്രദേശിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.