ന്യൂഡൽഹി: കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് േകന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്. രാജസ്ഥാനിലും ഉത്തർപ്രദേശിലും കശ്മീരി വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർേദശം. സൈന്യത്തിനു നേരെ കശ്മീരിൽ കല്ലേറുണ്ടായതിനെ തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന കശ്മീരികൾക്ക് നേരെ ആക്രമണമുണ്ടായത്.
കശ്മീരികളെ അക്രമിച്ച സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കശ്മീരികൾ മറ്റു ഇന്ത്യക്കാരെയും പോലെ തന്നെയാെണന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന കശ്മീരികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 011-23092923, 01-23092885എന്നീ െഹൽപ്പ്ലൈൻനമ്പറുകളും തുടങ്ങിയിട്ടുണ്ടെന്ന് രാജ്നാഥ്സിങ് ട്വീറ്റ് ചെയ്തു.
MHA Helpline Number for the people of J&K living in other parts of the country. pic.twitter.com/ojGAIIFkBo
— HMO India (@HMOIndia) April 21, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.