ഭോപാൽ: മധ്യപ്രദേശിൽ കർഷക ആത്മഹത്യ തുടരുന്നു; രണ്ടുദിവസത്തിനിടെ രണ്ടുപേർകൂടി ജീവനൊടുക്കി. ഇതോടെ ജൂൺ എട്ടുമുതൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം17 ആയി. ഹോഷങ്കാബാദ് രാൻധാൾ ഗ്രാമത്തിലെ ബാബുലാൽ വെർമ (40), നർസിങ്പുർ ജില്ലയിലെ ധമ്ന ഗ്രാമത്തിലെ ലക്ഷ്മി ഗുമസ്ത (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വെർമ വെള്ളിയാഴ്ച സ്വയം ശരീരത്തിൽ തീകൊളുത്തുകയായിരുന്നു. ഭോപാലിലെ ഹമീദിയ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. കാർഷികാവശ്യങ്ങൾക്ക് വായ്പയെടുത്ത തുക തിരിെക നൽകാത്തതിന് ഇദ്ദേഹത്തെ സ്വകാര്യ പണമിടപാടുകാർ ശല്യം ചെയ്തിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
ലക്ഷ്മി ഗുമസ്തയെ വിഷം കഴിച്ച് മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് നാല് ലക്ഷം രൂപയുടെ ബധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടുമാസം മുമ്പ് ഇദ്ദേഹത്തിെൻറ കൃഷിയിടത്തിലുണ്ടായ അഗ്നിബാധയിൽ വിളകൾ പൂർണമായി നശിച്ചിരുന്നു. വിളനാശം മൂലം ദുരിതത്തിലായവർക്ക് നഷ്ടപരിഹാരം നൽകാത്തതിലും കടാശ്വാസം പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ച് മന്ത്സൗറിൽ നടത്തിയ പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ആറ് കർഷകർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും പ്രക്ഷോഭം പടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.