മുംബൈ: ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) വാതക-ഇന്ധന സംസ്കരണ ശാലയിൽ തീപിടിച്ച് മൂന്ന് സി.െഎ.എസ്.എഫ് ജവാന്മാരുൾപ്പെടെ നാലുപേർ മരിച്ചു. മൂന്ന് സി.െഎ.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു.
സി.ഐ.എസ്.എഫ് ജവാന്മാരായ ക്യാപ്റ്റൻ എറണ്ണ നായക (48), പ്രസാദ് കുശ്വാഹ (36), എം.കെ. പാസ്വാൻ (33), ഒ.എൻ.ജി.സിയുടെ െറസിഡൻഷ്യൽ പ്ലാൻറ് സൂപ്പർവൈസർ സി.എൻ. റാവു (50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.40ന് നവിമുംബൈയിലെ ഉറാനിലുള്ള പ്ലാൻറിലാണ് തീപിടിച്ചത്.
പ്ലാൻറിലെ ശീതീകരണ വിഭാഗത്തിൽ വാതകച്ചോർച്ചയെ തുടർന്നാണ് തീപിടുത്തമെന്ന് സംശയിക്കുന്നു. ചോർച്ച അടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് നാലുപേരും മരണപ്പെട്ടത്. രണ്ട് മണിക്കൂറിനകം തീയണക്കാൻ കഴിഞ്ഞതായി ഒ.എൻ.ജി.സി വക്താവ് അറിയിച്ചു. അപകടത്തെ തുടർന്ന് വാതക സംസ്കരണം സൂറത്തിലെ ഹാസിറ പ്ലാൻറിലേക്ക് മാറ്റി.
വാതക ചോർച്ച സംശയത്തെ തുടർന്ന് പ്ലാൻറിനു പരിസരത്ത് താമസിക്കുന്നവരെ ആദ്യം ഒഴിപ്പിച്ചെങ്കിലും പിന്നീട് മടങ്ങിവരാൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.