ബംഗളൂരു: ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ വനിതാ ഓഫീസർ റിട്ട.വിങ് കമാൻഡർ ഡോ വിജയലക്ഷ്മി രമണൻ അന്തരിച്ചു. 96 വയസായയിരുന്നു. ഞായറാഴ്ച ബംഗളൂരുവിലെ വസതിയിൽ വച്ചാായിരുന്നു അന്ത്യം.
1953ൽ മദ്രാസ് മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് ബിരുദം പൂർത്തതിയാക്കകിയ വിജയലക്ഷ്മി 1955ലാണ് സേനയിൽ ചേർന്നത്. സേനയുടെ മെഡിക്കൽ കോറിൽ ഗൈനക്കോളജിസ്റ്റായാണ് സേവനമനുഷ്ഠിച്ചത്. 1971ൽ വ്യോമസേനയിൽ സ്ഥാനകയയറ്റം ലഭിച്ച ഡോക്ടർ വിജയലഷ്മി 1979ൽ വിങ് കമാൻഡറായിരിക്കെയാണ് വിരമിച്ചത്. 1977ൽ രാജ്യം വിശിഷ്ട സേവ മെഡൽ നൽകി ആദരിച്ചിരുന്നു.
സംഗീതതജ്ഞയായിരുന്ന ഡോക്ടർ വിജയലക്ഷ്മിക്ക് ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ സേന പ്രത്യേക അനുമതി നൽകിയിരുന്നു. 1962, 1968, 1971 യുദ്ധകാലത്ത് സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മുൻനിരയിലുള്ള വ്യക്തിയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.