കൊൽക്കത്ത: ആറുമാസത്തെ ശിക്ഷക്ക് ശേഷം കൽക്കട്ട ഹൈകോടതി മുൻ ജഡ്ജി സി.എസ് കർണൻ ജയിൽ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് ജയിൽ ശിക്ഷ അനുഭവിച്ചത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലായിരുന്നു ജസ്റ്റിസ് കർണൻ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കർണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കർണൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ വിധിയിലൂടെ കർണൻ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ഇദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.