ഇന്ധന നികുതി; പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു -സ്റ്റാലിൻ

ചെന്നൈ: ഇന്ധന നികുതി വെട്ടിക്കുറക്കൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രധാനമന്ത്രി വസ്തുതകൾ മറച്ചുവെക്കുകയാണ്​. തന്‍റെ സർക്കാർ നേരത്തെ പെട്രോൾ ലിറ്ററിന്​ മൂന്ന്​ രൂപ കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും പ്രതിപക്ഷ സംസ്ഥാനങ്ങൾ ഇന്ധന വാറ്റ് കുറച്ചില്ലെന്ന് ബുധനാഴ്ച മോദി ചൂണ്ടിക്കാട്ടിയിരുന്നു.

2014 മുതൽ അന്താരാഷ്‌ട്ര ക്രൂഡ് വില കുറയുമ്പോഴെല്ലാം കേന്ദ്ര സർക്കാർ അതിന്‍റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറിയില്ല, മറിച്ച് വിലക്കുറവിലൂടെ ലഭ്യമാവുന്ന അധിക വരുമാനം പോക്കറ്റിലാക്കുകയാണ് ചെയ്തത് ​-സ്റ്റാലിൻ പറഞ്ഞു.

Tags:    
News Summary - Fuel tax; The Prime Minister is misleading - Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.