ഗോ കൊറോണ ഗോയുടെ ഉപജ്ഞാതാവ്​ കേന്ദ്രമന്ത്രി അത്താവാലെക്കും കോവിഡ്​​

ന്യൂഡൽഹി: ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം കണ്ടുപിടിച്ച കേന്ദ്രമന്ത്രി രാംദാസ്​ അത്താവാലെയെതേടിയും​ അവസാനം കോവിഡ്​ എത്തി. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. തുടർന്ന്​ അത്താവാലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ്​ വ്യാപനം ആരംഭിച്ച കാലത്ത്​ ഗോ കൊറോണ ഗോ മുദ്രാവാക്യം മുഴക്കി പ്രശസ്​തനായ ആളാണ്​ അത്താവാലെ.

ഫെബ്രുവരി 20ന്​ ഇന്ത്യഗേറ്റിനു സമീപത്തു കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാർഥനവേളയിൽ മുംബൈയിലെ ചൈനീസ് കോൺസൽ ജനറൽ ടാങ് ഗുവോകൈ, ബുദ്ധ സന്യാസിമാർ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിക്കുന്നത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻ സൃഷ്ടിച്ച ഗോ കൊറോണ ഗോ മുദ്രാവാക്യം ഇപ്പോൾ ലോകമെമ്പാടും പ്രസിദ്ധമായിട്ടുണ്ടെന്നാണ്​ അത്താവാലെ അവകാശപ്പെട്ടിരുന്നത്​. അത്തരമൊരു മുദ്രാവാക്യം രോഗം മാറാൻ സഹായിക്കുമോയെന്ന് നേരത്തെ പലരും ചോദിച്ചിരുന്നുവെങ്കിലും അതി​െൻറ വ്യാപകമായ ഉപയോഗം മുദ്രാവാക്യത്തി​െൻറ ഫലപ്രാപ്​തിക്ക്​ തെളിവാണെന്ന്​ മന്ത്രി പറഞ്ഞിരുന്നു.

'കോവിഡ്​ സ്ഥിതി ഇന്ത്യയിൽ അത്ര മോശമല്ലാത്തപ്പോൾ ഞാൻ ഫെബ്രുവരിയിൽ മുദ്രാവാക്യം വിളിച്ചു. ഇത് കൊറോണ ഇല്ലാതാക്കുമോ എന്ന്​ അക്കാലത്ത് ആളുകൾ ചോദിക്കുമായിരുന്നു. ഇപ്പോൾ ലോകമെമ്പാടും ഈ മുദ്രാവാക്യം ഞങ്ങൾ കാണുന്നുണ്ട്'-അദ്ദേഹം അന്ന്​ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം അനുസരിച്ച്​ ഇന്ത്യക്കാർ വീടുകളിൽ ലൈറ്റുകൾ അണച്ച് മെഴുകുതിരികളോ മൊബൈൽ ഫോൺ ടോർച്ചുകളോ തെളിയിച്ച സമയം അത്താവാലെ അദ്ദേഹത്തി​െൻറ കുടുംബാംഗങ്ങളോടൊപ്പം ബാന്ദ്രയിലെ വസതിയിൽ മുദ്രാവാക്യം മുഴക്കി പ​െങ്കടുത്തിരുന്നു.

'എ​െൻറ കോവിഡ്​ പരിശോധനഫലം പോസിറ്റീവാണ്​. മുൻകരുതൽ നടപടികളുടെ ഭാഗമായി മെഡിക്കൽ ഉപദേശത്തി​െൻറ അടിസ്​ഥാനത്തിൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇൗ സമയത്തിനുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊറോണ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവിൽ ഷെഡ്യൂൾ ചെയ്​തിരുന്ന പരിപാടികൾ റദ്ദാക്കി' -എന്നാണ്​ അത്താവാലെ രോഗം സംബന്ധിച്ച്​ ട്വിറ്ററിൽ കുറിച്ചത്​.

നടനും സംവിധായകനുമായ അനുരാഗ്​ കശ്യപിനെതിരെ ലൈംഗികാരോപണം നടത്തിയ നടി പായ​ൽ ഘോഷ്​ റി​പ്പബ്ലിക്കൻ പാർട്ടി ഒാഫ്​ ഇന്ത്യ (എ)യിൽ ചേരുന്നതി​െൻറ ചടങ്ങ്​ കഴിഞ്ഞദിവസം മും​ബൈയിൽവെച്ച്​ സംഘടിപ്പിച്ചതിൽ രാംദാസ്​ അത്താവാലെയും പ​​​െങ്കടുത്തിരുന്നു. അത്താവാലെയുടെ സാന്നിധ്യത്തിലായിരുന്നു പായലി​െൻറ പാർട്ടി പ്രവേശനം. നിരവധി പ്രമുഖരും ചടങ്ങിൽ പ​െങ്കടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.