ഗോ കൊറോണ ഗോയുടെ ഉപജ്ഞാതാവ് കേന്ദ്രമന്ത്രി അത്താവാലെക്കും കോവിഡ്
text_fieldsന്യൂഡൽഹി: ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം കണ്ടുപിടിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയെതേടിയും അവസാനം കോവിഡ് എത്തി. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അത്താവാലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനം ആരംഭിച്ച കാലത്ത് ഗോ കൊറോണ ഗോ മുദ്രാവാക്യം മുഴക്കി പ്രശസ്തനായ ആളാണ് അത്താവാലെ.
ഫെബ്രുവരി 20ന് ഇന്ത്യഗേറ്റിനു സമീപത്തു കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാർഥനവേളയിൽ മുംബൈയിലെ ചൈനീസ് കോൺസൽ ജനറൽ ടാങ് ഗുവോകൈ, ബുദ്ധ സന്യാസിമാർ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻ സൃഷ്ടിച്ച ഗോ കൊറോണ ഗോ മുദ്രാവാക്യം ഇപ്പോൾ ലോകമെമ്പാടും പ്രസിദ്ധമായിട്ടുണ്ടെന്നാണ് അത്താവാലെ അവകാശപ്പെട്ടിരുന്നത്. അത്തരമൊരു മുദ്രാവാക്യം രോഗം മാറാൻ സഹായിക്കുമോയെന്ന് നേരത്തെ പലരും ചോദിച്ചിരുന്നുവെങ്കിലും അതിെൻറ വ്യാപകമായ ഉപയോഗം മുദ്രാവാക്യത്തിെൻറ ഫലപ്രാപ്തിക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
What did i jst c🤔😬
— Dr. Shabana Pathan ✋ (@DrShaabz) March 10, 2020
Cabinet Union Minister Ramdas Athawale Chants "Go Corona Go" slogans in Mumbai.Hope Corona virus undrstds eng. What an idea Sir ji to send Corona Virus out of India. Bt surprise is chinese consulate support slogan🤐 pic.twitter.com/EBLEmFtMJv
'കോവിഡ് സ്ഥിതി ഇന്ത്യയിൽ അത്ര മോശമല്ലാത്തപ്പോൾ ഞാൻ ഫെബ്രുവരിയിൽ മുദ്രാവാക്യം വിളിച്ചു. ഇത് കൊറോണ ഇല്ലാതാക്കുമോ എന്ന് അക്കാലത്ത് ആളുകൾ ചോദിക്കുമായിരുന്നു. ഇപ്പോൾ ലോകമെമ്പാടും ഈ മുദ്രാവാക്യം ഞങ്ങൾ കാണുന്നുണ്ട്'-അദ്ദേഹം അന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം അനുസരിച്ച് ഇന്ത്യക്കാർ വീടുകളിൽ ലൈറ്റുകൾ അണച്ച് മെഴുകുതിരികളോ മൊബൈൽ ഫോൺ ടോർച്ചുകളോ തെളിയിച്ച സമയം അത്താവാലെ അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളോടൊപ്പം ബാന്ദ്രയിലെ വസതിയിൽ മുദ്രാവാക്യം മുഴക്കി പെങ്കടുത്തിരുന്നു.
'എെൻറ കോവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി മെഡിക്കൽ ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇൗ സമയത്തിനുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊറോണ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവിൽ ഷെഡ്യൂൾ ചെയ്തിരുന്ന പരിപാടികൾ റദ്ദാക്കി' -എന്നാണ് അത്താവാലെ രോഗം സംബന്ധിച്ച് ട്വിറ്ററിൽ കുറിച്ചത്.
നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം നടത്തിയ നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ (എ)യിൽ ചേരുന്നതിെൻറ ചടങ്ങ് കഴിഞ്ഞദിവസം മുംബൈയിൽവെച്ച് സംഘടിപ്പിച്ചതിൽ രാംദാസ് അത്താവാലെയും പെങ്കടുത്തിരുന്നു. അത്താവാലെയുടെ സാന്നിധ്യത്തിലായിരുന്നു പായലിെൻറ പാർട്ടി പ്രവേശനം. നിരവധി പ്രമുഖരും ചടങ്ങിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.