ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഭീതിദമായ തോതില്‍ വര്‍ധിച്ച ഡല്‍ഹിയില്‍ പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ വിസമ്മതിച്ചു. ജനങ്ങളുടെ ആരോഗ്യത്തിന് 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾ ഹാനിയുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ കേന്ദ്ര സർക്കാറിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡീസൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരുമെന്ന് ൈട്രബ്യൂണൽ വ്യക്തമാക്കിയത്.
ഡീസൽ വാഹനങ്ങളിൽനിന്നുള്ള മലിനീകരണം അർബുദമുണ്ടാക്കുന്നതാണെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് പ്രകാരം ഒരു ഡീസൽ കാർ 24 പെട്രോൾ കാറുകളും 84 സി.എൻ.ജി കാറുകളുമുണ്ടാക്കുന്ന മലിനീകരണം സൃഷ്ടിക്കുന്നുണ്ട്.
അതിനാൽ, നിരോധന ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹരജി തള്ളുകയാണെന്നും ൈട്രബ്യൂണൽ പറഞ്ഞു. ഒറ്റ ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് ആം ആം ആദ്മി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് ഡല്‍ഹിയില്‍ പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.