???????????? ????? ???????????? ??????? ????????? ???? ??? ???????? (??????: ???????????? ????)

ഗുജറാത്ത്​​ കൊട്ടിഘോഷിച്ച ‘വെൻറിലേറ്റർ’ വ്യാജൻ തന്നെ; ഒടുവിൽ കട്ടപ്പുറത്ത്​

അഹ്​മദാബാദ്​: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ ഏറെ കൊട്ടിഘോഷിച്ച്​ മുഖ്യമന്ത്രി വിജയ് രൂപാനി അവതരിപ്പിച്ച ‘വ​െൻറിലേറ്ററുകൾ’ ഒടുവിൽ ഗോഡൗണുകളിലേക്ക്​ മാറ്റി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് ലോകത്തിന്​ ​തന്നെ വഴികാട്ടിയാകുമെന്ന്​ അവകാശപ്പെട്ടാണ്​ മുഖ്യമന്ത്രി ‘ധമൻ വൺ’ എന്ന ഈ ഉപകരണം ഉദ്​ഘാടനംചെയ്​തത്​. 

എന്നാൽ, വ്യാജനാണെന്ന്​ തെളിഞ്ഞതോടെ പുറത്തിറക്കി ഒരു മാസത്തിനകം അഹ്​മദാബാദ്​ സിവിൽ കാമ്പസിലെ കോവിഡ് ആശുപത്രിയിലെയും സോള സിവിൽ ആശുപത്രിയിലെയും സ്റ്റോർ റൂമുകളിലേക്ക്​ ഈ ഉപകരണങ്ങൾ നീക്കിയതായി ‘അഹ്​മദാബാദ്​ മിറർ’ റിപ്പോർട്ട്​ ചെയ്​തു. രാജ്കോട്ടിലെ ജ്യോതി സി.എൻ.സി എന്ന കമ്പനിയാണ് ധമൻ വൺ എന്ന പേരിൽ വ​െൻറിലേറ്ററുകൾ നിർമിച്ചത്. 

രോഗവ്യാപന തോത് കൂടിയ അഹ്​മദാബാദിലെ സിവിൽ ആശുപത്രിയടക്കം ഗുജറാത്തിലെ വിവധ സർക്കാർ ആശുപത്രികളിൽ 900 വ​െൻറിലേറ്ററുകളാണ്​ സ്ഥാപിച്ചത്​.  വലിയ നേട്ടമായാണ് സർക്കാർ ഇത് അവതരിപ്പിച്ചത്. പക്ഷെ, ഇവ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെ വ്യാജനാണെന്ന്​ മനസ്സിലാവുകയായിരുന്നു. അതോടെ മിക്കതും ഭംഗിയായി പാക്ക്​ ചെയ്ത്​ ഗോഡൗണിലേക്ക്​ മാറ്റി. 

അഹ്​മദാബാദ് സിവിൽ ഹോസ്പിറ്റൽ, സോള സിവിൽ ഹോസ്പിറ്റൽ, ജി‌.എം‌.ആർ.‌എസ് ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ നൽകിയ 300 വ​െൻറിലേറ്ററുകളിൽ പലതും ഇതുവരെ ഉപയോഗിച്ചിട്ടുപോലുമില്ല. 

ധമൻ വൺ വ​െൻറിലേറ്റർ
 

കാ​ഴ്​ചയിൽ മാത്രം ‘വ​െൻറിലേറ്റർ’; ഒന്നിനും ​​െകാള്ളില്ല

കാ​ഴ്​ചയിൽ വ​െൻറിലേറ്റർ പോലെ തോന്നുമെങ്കിലും ഒരുപകാരവുമി​ല്ലെന്ന്​​ ഡോക്​ടർമാർ സാക്ഷ്യപ്പെടുത്തുകയായിരുന്നു. ഉപകരണത്തി​​െൻറ മോശം പ്രവർത്തനത്തെകുറിച്ച്​ അഹമ്മദാബാദിലെ സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് മേയ് 15ന് സംസ്​ഥാന മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡിക്ക്​ പരാതി നൽകിയിരുന്നു.  തുടർന്ന്​ സിവിൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്​ ഇവ വ്യാജനാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചത്​.

ഡ്രഗ് കൺട്രോള‍ർ ജനറൽ ഓഫ് ഇന്ത്യയുടെ ലൈസൻസ് പോലും വ​െൻറിലേറ്ററുകൾക്കില്ല. ഒരു രോഗിയിൽ മാത്രമാണ് കമ്പനി ഗുണമേന്മ പരിശോധന നടത്തിയിരുന്നത്. എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ പരിശോധന ഫലം വെക്കണമെന്ന 2017ലെ  മെഡിക്കൽ ഡിവൈസസ് റൂളിലെ ചട്ടം പോലും പാലിച്ചില്ല.

“ധമൻ വൺ മെഷീനിൽ കംപ്രസർ, സെൻസർ തുടങ്ങിയ ഭാഗങ്ങളില്ല. രോഗിയുടെ ശ്വാസകോശത്തിലൂടെ കംപ്രസ് ചെയ്ത മെഡിക്കൽ വായു പ്രവഹിക്കുന്നതിനും ഒഴുക്ക് നിരീക്ഷിക്കുന്നതിനും കംപ്രസറും സെൻസറും ആവശ്യമാണ്. രണ്ട് ഭാഗങ്ങളും ധമനിൽ ഇല്ല. സോള സിവിൽ ആശുപത്രിയിലെ  മുതിർന്ന ഡോക്​ടർമാരു​ടെ യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും ഈ മെഷീനുകൾ സ്ഥാപിക്കേണ്ടതില്ലെന്ന് അവർ തീരുമാനിക്കുകയും ചെയ്തു’’ കോവിഡ്​ വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്​ടറെ ഉദ്ധരിച്ച്​ അഹ്​മദാബാദ്​ മിറർ റിപ്പോർട്ട്​ ചെയ്​തു.

അതേസമയം, ഗുജറാത്ത് സർക്കാരി​​െൻറ ഇലക്ട്രോണിക്സ് ആൻഡ്​ ക്വാളിറ്റി ഡെവലപ്മ​െൻറ്​ സ​െൻററി​െൻറ ലൈസൻസ് വ​െൻറിലേറ്ററുകൾക്കു​െണ്ടന്നാണ് സർക്കാർ വാദം. 

ആഘോഷപൂർവം ഉദ്​ഘാടനം; ‘മോദിയുടെ സ്വപ്നത്തിന് പുതിയ തൂവലെ’ന്ന്​ വിശേഷണം

ഏപ്രിൽ നാലിന് അഹ്​മബാദ് സിവിൽ ഹോസ്പിറ്റലിലായിരുന്നു ‘ഈ വ​െൻറിലേറ്ററുകളുടെ’ അരങ്ങേറ്റം. വാനോളം പുകഴ്​ത്തിയാണ്​ മുഖ്യമന്ത്രി വിജയ് രൂപാനി ഉദ്ഘാടനം ചെയ്തത്​. വ​െൻറിലേറ്ററിന്​ കടുത്തക്ഷാമമുള്ള കോവിഡ്​ കാലത്ത്​ ഈ ഉപകരണത്തിലൂടെ ഗുജറാത്ത്​ ലോകത്തി​​െൻറ നെറുകയിലെത്തും എന്നായിരുന്നു അദ്ദേഹത്തി​​െൻറ പ്രവചനം.

‘ധമൻ വൺ’ ഏപ്രിൽ നാലിന് അഹ്​മദാബാദ് സിവിൽ ആശുപത്രിയിൽ മുഖ്യമന്ത്രി വിജയ് രുപാനി ഉദ്ഘാടനം ചെയ്യുന്നു
 

“വെറും 10 ദിവസത്തിനുള്ളിലാണ്​ രാജ്കോട്ട് ആസ്ഥാനമായ ജ്യോതി സി.എൻ.സി കമ്പനി ‘ധമൻ -വൺ’  വ​െൻറിലേറ്റർ വികസിപ്പിച്ചത്​. ഒന്നിന് ഒരു ലക്ഷത്തിൽ താഴെയാണ് നിർമാണച്ചെലവ്. ഈ മഹത്തായ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര ഭായ് മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന സ്വപ്ന പ്രചാരണത്തിന് ഒരു പുതിയ തൂവൽ നൽകും” എന്നാണ്​ വാർത്താകുറിപ്പി​ൽ അവകാശപ്പെട്ടത്​. 

കമ്പനി മുഖ്യമന്ത്രിയുടെ സുഹൃത്തി​​േൻറതെന്ന്​ പ്രതിപക്ഷം

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ സുഹൃത്തി​​െൻറതാണ്​ വ​െൻറിലേറ്റർ കമ്പനി എന്നാണ്​​ പ്രതിപക്ഷത്തി​​െൻറ ആരോപണം.  മുഖ്യമന്ത്രിയും സുഹൃത്തും ചേർന്ന് നടത്തിയ തട്ടിപ്പാണ് പുറത്തായതെന്നും ക്രിമിനൽ നടപടി നേരിടണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. 

വ്യാജ വ​െൻറിലേറ്റർ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്​ പകരം കൊറോണ വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കണമെന്ന് കോൺഗ്രസ് വൈസ് പ്രസിഡൻറ്​ ഡോ. ജിത്തു പട്ടേൽ പറഞ്ഞു. ജനങ്ങളുടെ ജീവൻ വച്ചാണ് സർക്കാർ കളിച്ചതെന്ന് സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിയും ആരോപിച്ചു. 

വിവാദങ്ങൾക്കിടയിൽ മരണം കുതിച്ചുയരുന്നു
സർക്കാറി​​െൻറ പിടിപ്പുകേടുകളും വിവാദങ്ങളും കൊഴുക്കുന്നതിനിടെ സംസ്​ഥാനത്ത്​ മരണനിരക്കും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്​. 
15,562 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 960 പേർ മരിച്ചു. 

അഹമ്മദാബാദിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനകം 253 പുതിയ കേസുകളും 18 മരണവും റിപ്പോർട്ട് ചെയ്്​തു. രോഗികളുടെ എണ്ണം 11,597 ആയി ഉയർന്നു. 798 പേരാണ്​ നഗരത്തിൽ ഇതുവരെ മരിച്ചത്​.

Tags:    
News Summary - Gujarat fake ventilators dhaman 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.