ന്യൂഡൽഹി: വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാവുന്ന ഭേദഗതികൾ അടക്കമുള്ള പുതിയ യു. എ.പി.എ ബിൽ പ്രാബല്യത്തിൽ വരുേമ്പാൾ ആദ്യം ഭീകരരായി പ്രഖ്യാപിക്കുക കൊടും കുറ്റവാളി കളായ ഹാഫിസ് സഇൗദിനെയും മസ്ഉൗദ് അസ്ഹറിനെയുമായിരിക്കുമെന്ന് ആഭ്യന്തര മന്ത്ര ാലയ വൃത്തങ്ങൾ. ലോക്സഭ പാസാക്കിയ നിയമവിരുദ്ധ പ്രവർത്തന നിരോധന ഭേദഗതി ബില്ലിന് (യു.എ.പി.എ) 2019, രാജ്യസഭയുടെ കൂടി അംഗീകാരം ലഭിക്കണം.
വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നതിലൂടെ യാത്രാനിരോധവും സ്വത്തു പിടിച്ചെടുക്കലും അടക്കം നടപടികൾ ഉണ്ടാവും. ‘രാജ്യസഭ ബിൽ പാസാക്കുകയും ഭേദഗതികൾ നിലവിൽ വരികയും ചെയ്താൽ ആദ്യം ഭീകരരായി പ്രഖ്യാപിക്കുക, 2008ലെ മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ സൂത്രധാരനായ ഹാഫിസ് സഇൗദും 2001ലെ പാർലമെൻറ് ആക്രമണം, ഇൗയിടെ നടന്ന പുൽവാമ ആക്രമണം എന്നിവയുടെ പിന്നിൽ പ്രവർത്തിച്ച മസ്ഉൗദ് അസ്ഹർ എന്നിവരുമായിരിക്കും’’ -ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
െഎക്യരാഷ്ട്രസഭ ചട്ടങ്ങളും അന്താരാഷ്ട്ര കീഴ്വഴക്കങ്ങളും അനുസരിച്ചായിരിക്കും പുതിയ നിയമം. ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതിയോടെ മാത്രമേ ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കൂ. ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ടയാൾക്ക് ഇതിലുള്ള പരാതി 45 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിക്ക് നൽകാം. ഇതിനു പുറമെ, സിറ്റിങ് ജഡ്ജിയോ റിട്ട. ജഡ്ജിയോ അധ്യക്ഷത വഹിക്കുന്ന, രണ്ട് റിട്ട. സർക്കാർ സെക്രട്ടറിമാരെങ്കിലും ഉള്ള സമിതി മുമ്പാകെയും അപ്പീൽ നൽകാം. ഭീകരരായി പ്രഖ്യാപിക്കപ്പെട്ടവരുടെ വിവരങ്ങൾ വിദേശ രാജ്യങ്ങൾക്ക് കൈമാറാനും ഏജൻസിക്ക് അധികാരമുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ 42 സംഘടനകളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ‘ദീൻദർ അൻജുമൻ’ എന്ന സംഘടന മാത്രമാണ് അപ്പീലുമായി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.