ഡെറാഡൂൺ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തരാഖണ്ഡിൽ പാർട്ടിയിൽ നിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് കോൺഗ്രസ് പ്രചാരണവിഭാഗം തലവനും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്.
തെരഞ്ഞെടുപ്പുകളെന്ന സമുദ്രം നീന്തിക്കടക്കാൻ പരിശ്രമിക്കുമ്പോൾ കൈ തന്ന് സഹായിക്കുന്നതിനു പകരം പലയിടങ്ങളിലെയും സംഘടന സംവിധാനം മുഖം തിരിച്ചുനിൽക്കുന്ന അവസ്ഥയാണെന്നും അതുകൊണ്ടുതന്നെ എല്ലാം മതിയാക്കാൻ തോന്നുന്നുവെന്നും ഹരീഷ് റാവത്ത് ട്വിറ്ററിൽ കുറിച്ചു. 'എന്നോട് നീന്താൻ ആവശ്യപ്പെട്ടവരുടെ ഇഷ്ടക്കാർ തന്നെ എെൻറ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.