ബംഗളൂരു: കോവിഡ് കാലത്തും വർഗീയ വിേദ്വഷം പരത്തിയ ബി.ജെ.പി നേതാക്കളുടെ പ്രചാരണത്തിന് തിരിച്ചടി. ബി.ജെ.പി എം.പി തേജസ്വി സൂര്യ ഉയർത്തിയ അഴിമതി ആരോപണത്തിെൻറ പേരിൽ ബംഗളൂരു സൗത്തിലെ കോവിഡ് വാർ റൂമിൽനിന്ന് മാറ്റിനിർത്തിയ 17 മുസ്ലിം ജീവനക്കാരെയും തിരിെച്ചടുക്കാൻ ബി.ബി.എം.പി തീരുമാനിച്ചു.
അതേസമയം, ഇവരിൽ ബി.ജെ.പി നേതാക്കളുടെ ചെയ്തിയിൽ മാനസികമായ പ്രയാസം നേരിട്ടതായി ചൂണ്ടിക്കാട്ടി ആറുപേർ തിരികെ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതം പ്രകടിപ്പിച്ചതായി ബി.ബി.എം.പി സൗത്ത് സോൺ ചീഫ് തുളസി മദ്ദിനേനി പറഞ്ഞു. കോവിഡ് ബെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 17 മുസ്ലിം ജീവനക്കാർക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് തിരികെ നിയമിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് വിവാദ സംഭവം അരങ്ങേറിയത്. ബംഗളൂരു സൗത്തിലെ കോവിഡ് വാർ റൂമിലെത്തിയ തേജസ്വി സൂര്യയും ചില എം.എൽ.എമാരും വാർ റൂമിലെ 17 മുസ്ലിം ജീവനക്കാരുടെ പേര് വായിച്ച്, കോവിഡ് അഴിമതിക്കു പിന്നിൽ അവരാണെന്ന് ആരോപണമുയർത്തുകയായിരുന്നു. തുടർന്ന് എം.പിയും കൂടെയുള്ള എം.എൽ.എമാരും പുറത്തുവിട്ട വിഡിയോയിലും വർഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനകൾ നടത്തി.
സംഭവം വിവാദമായതോടെ തേജസ്വി സൂര്യക്കെതിരെ രൂക്ഷവിമർശനമാണുയർന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ, ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമടക്കമുള്ളവർ വിദ്വേഷ പ്രചാരണത്തിനെതിരെ രംഗത്തുവന്നു. ബംഗളൂരു ലവ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിൽ കാമ്പയിനും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.