കമൽഹാസന് മാനസിക തകരാറെന്ന് തമിഴ്നാട് മന്ത്രി

ചെന്നൈ: തമിഴ്നാട് സർക്കാറിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച നടൻ കമൽഹാസന് മാനസിക തകരാറെന്ന് തമിഴ്നാട് റവന്യു മന്ത്രി ഉദയകുമാർ. കമലിന് ജനങ്ങളോട് എന്തോ പറയാനുണ്ട് എന്നാൽ അതെങ്ങിനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതിനാൽ കമലിന് മാനസിക തകരാറുണ്ടെന്ന് കരുതുന്നുവെന്നും മന്ത്രി ഒരു വാർത്താ ചാനലിനോട് പറഞ്ഞു. 

തമിഴ്നാട്ടിൽ അഴിമതിയും ദുരന്തങ്ങളും തുടർക്കഥയാവുമ്പോൾ ഭരണം നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ  ഒരു പാർട്ടിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങൾ വ്യാപകമാക്കുകയും ചെയ്യുന്നുവെന്നാണ് കമൽ ട്വിറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയായാണ് ഉദയകുമാർ രംഗത്തെത്തിയത്. 

അഴിമതിയിൽ നിന്ന് സ്വാതന്ത്ര്യം നേടും വരെ നാമെല്ലാം അടിമകളാണെന്നും പുതിയ സ്വാതന്ത്ര്യസമരത്തിൽ പങ്കുചേരാൻ താത്പര്യമുള്ളവർ തനിക്കൊപ്പം ചേരണമെന്നും കമൽ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. 

Tags:    
News Summary - 'He Has A Mental Disorder': Tamil Nadu Minister Disses Kamal Haasan-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.