ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പ​ങ്കെടുക്കാം

ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പ​ങ്കെടുക്കാം

ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പ​ങ്കെടുക്കാൻ പ്രത്യേക കോടതിയുടെ അനുമതി. ഫെബ്രുവരി അഞ്ചിന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പ​ങ്കെടുക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.

സർക്കാറിനെ താഴെയിറക്കുകയാണ് യഥാർഥ ലക്ഷ്യമെന്നുള്ളത് കൊണ്ട് വിശ്വാസ വോട്ടെടുപ്പിൽ പ​ങ്കെടുക്കാൻ അനുവദിക്കണമെന്ന ഹേമന്ത് സോറന്റെ ഹരജിയെ ഇ.ഡിയെ ശക്തമായ എതിർത്തുവെന്ന് അഡ്വക്കറ്റ് ജനറൽ രാജീവ് രഞ്ജൻ പറഞ്ഞു. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത് ഒരു എം.എൽ.എയെ വിശ്വാസവോട്ടെടുപ്പിൽ നിന്നും വിലക്കി സർക്കാറിന് അട്ടിമറിക്കാനായിരുന്നു നീക്കമെന്നും രാജീവ് രഞ്ജൻ കൂട്ടിച്ചേർത്തു. ​

ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്കാണ് ഝാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഝാർഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചംപായ് സോറന് 43 എം.എൽ.എമാരുടെ പിന്തുണയാണ് ഉള്ളത്. 47 പേരുടെ വരെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Hemant Soren allowed to participate in Jharkhand trust vote on February 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.