ബി.ജെ.പിയുടെ കൗശൽ താക്കൂറിനെ​ തോൽപിച്ച്​ മണ്ഡലം പിടിച്ചെടുത്ത കോൺഗ്രസ്​ സ്​ഥാനാർഥി പ്രതിഭ സിങ്​ (മധ്യത്തിൽ) സഹപ്രവർത്തകരോടൊപ്പം ആഹ്ലാദത്തിൽ

ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ തിരിച്ചടി; മാണ്ഡി കോൺഗ്രസ്​ പിടിച്ചെടുത്തു, കർണാടകയിലും തിരിച്ചടി

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ​കേന്ദ്ര ​േനതൃത്വത്തെ ഞെട്ടിച്ച്​ കോൺഗ്രസ്​. മൂന്ന്​ ലോക്​സഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ തിരിച്ചടി. ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റായ ഹിമാചൽ പ്രദേശിലെ മാണ്ഡി കോൺഗ്രസ്​ പിടി​ച്ചെടുത്തു. മൂന്ന്​ മണ്ഡലങ്ങളിൽ ഒരിടത്തുമാത്രമാണ്​ ബി.ജെ.പിക്ക്​ ലീഡുള്ളത്​. ദാദ്ര ആൻഡ്​ നാഗർ ഹവേലിയിൽ ശിവസേന വിജയത്തിലേക്ക്​ നീങ്ങു​േമ്പാൾ, മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ്​ ബി.ജെ.പി മുന്നിട്ടുനിൽക്കുന്നത്​.

ഹിമാചൽ പ്രദേശിലെ മാണ്ഡി ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റായിരുന്നു. നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭുരിപ​ക്ഷത്തിനായിരുന്നു ബി.ജെ.പി സ്​ഥാനാർഥി നേരത്തെ ഇവിടെ ജയിച്ചിരുന്നത്​. ഈ സീറ്റിലാണ്​ ഇപ്പോൾ 8766 വോട്ടിന്​ ​കോൺഗ്രസ്​ സ്​ഥാനാർഥി പ്രതിഭ സിങ്​ വിജയിച്ചത്​. മുൻ മുഖ്യമന്ത്രി കൂടിയായ വീര ഭഭ്ര സിങ്ങി​ന്‍റെ ഭാര്യകൂടിയാണ്​ ഇവർ. കാർഗിൽ യുദ്ധത്തിൽ പ​ങ്കെടുത്ത ജവാനായിരുന്ന കൗശൽ താക്കൂറിനെയാണ്​ മാണ്ഡി നിലനിർത്താൻ ബി.ജെ.പി ഇറക്കിയിരുന്നത്​. ഹിമാചൽ പ്രദേശിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ മൂന്നിൽ മൂന്നും കോൺഗ്രസ്​ നേടി മധുരം ഇരട്ടിയാക്കുകയും ചെയ്​തു.

കർണാടകയിലെ വടക്കൻ ജില്ലകളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു. വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹനഗൽ കോൺഗ്രസ് പിടിച്ചെടുത്തു. ജെ.ഡി-എസിെൻറ സിറ്റിങ് മണ്ഡലമായ വിജയപുര ജില്ലയിലെ സിന്ദഗിയിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള ഹനഗൽ നഷ്​​ടമായത് ബി.ജെ.പിക്ക് ക്ഷീണമായി.

ജെ.ഡി-എസിെൻറ സിറ്റിങ് സീറ്റായ സിന്ദഗിയിൽ ജെ.ഡി-എസിനെ പിന്നിലാക്കി രണ്ടാമതെത്താനായതും ഹനഗലിൽ വിജയിക്കാനായതും കർണാടക കോൺഗ്രസിന് കരുത്ത് പകരുന്നതായി. സിന്ദഗിയിൽ വിജയിച്ചില്ലെങ്കിലും ഹനഗൽ നിലനിർത്തുക എന്നത് അഭിമാന പ്രശ്നമായി കണക്കാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മറ്റു നേതാക്കളും ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ഫലം മറിച്ചായി. പത്തു ദിവസമാണ് മുഖ്യമന്ത്രി നേരിട്ട് ഹനഗലിൽ പ്രചരണം നടത്തിയത്. സിന്ദഗിയിലെ വിജയം മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്. 

Tags:    
News Summary - Himachal Pradesh bypolls:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.