ജയ്പുർ: രാജസ്ഥാനിൽ പശുവിനെ കടത്തിയെന്നാരോപിച്ച് നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തിയ പെഹ്ലു ഖാന് (55) വയറ്റിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മെഡിക്കൽ ബോർഡ് ചെയർമാൻ അടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പെഹ്ലു ഖാന് നിരവധി പരിക്കേറ്റിരുന്നതായി ഡോ. പുഷ്പേന്ദ്ര കുമാർ ജെയിൻ പറഞ്ഞു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എഫ്.െഎ.ആറിൽ പരാമർശിച്ച ആറു പ്രതികളെ കെണ്ടത്തുന്നവർക്ക് പൊലീസ് 5,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് വിവിധ സംഘങ്ങളെ രൂപവത്കരിച്ചതായി അൽവൽ എസ്.പി രാഹുൽ പ്രകാശ് പറഞ്ഞു. കേസിൽ നേരത്തെ പിടികൂടിയ മൂന്നു പേരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. പെഹ്ലു ഖാെൻറ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.