ഹൈദരാബാദ്: ടെലിവിഷൻ ചാനൽ സംവാദത്തിന് അതിഥിയായി എത്തിയ വ്യക്തിയെ ജാതിവിളിച് ച് അധിക്ഷേപിച്ചെന്ന പരാതിയിൽ മുതിർന്ന പത്രപ്രവർത്തകയും അവതാരകയും മോജൊ ടി.വി ചാനലിെൻറ സി.ഇ.ഒയുമായിരുന്ന പി. രേവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് സംഘടന നേതാവ് വരപ്രസാദ് എന്ന ഹമരപ്രസാദിെൻറ പരാതിയിലാണ് സ്വവസതിയിൽ രേവതി അറസ്റ്റിലായത്. സംഭവത്തിൽ പങ്കുള്ള രേവതിയുടെ സഹപ്രവർത്തകൻ രഘുവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിൽ നടന്ന ചാനൽ സംവാദത്തിനിടെയാണ് സംഭവം. ചൂടേറിയ സംവാദത്തിനിടെ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോകാൻ രേവതിയും രഘുവും പ്രസാദിനോട് ആവശ്യപ്പെട്ടത്രെ.
പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരമാണ് രേവതിയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതെന്നും കോടതിയിൽ ഹാജരാക്കിയ അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തെന്നും അസി. പൊലീസ് കമീഷണർ കെ. ശ്രീനിവാസ് റാവു പറഞ്ഞു.വാറൻറ് ഇല്ലാതെ എത്തിയ പൊലീസ് വീട്ടിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രേവതി പിന്നീട് ട്വീറ്റ് ചെയ്തു. തെൻറ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും വീട്ടിലെ പൊലീസ് സാന്നിധ്യം വിഡിയോയിൽ പകർത്തുന്നത് തടഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.