കൊച്ചി: മാവോവാദി കേസിൽ പ്രതിയായി യു.എ.പി.എ ചുമത്തി ജയിലിൽ കഴിയുന്ന ബാബു എന്ന ഇബ്രാഹിമിന് (67) ഹൈകോടതിയുടെ ജാമ്യം. 2014ൽ വയനാട്ടിലെ വെള്ളമുണ്ടയിൽ പൊലീസുകാരനെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തെന്ന കേസിൽ പ്രതിയാണ് ഇബ്രാഹിം. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യഹരജി എറണാകുളം എൻ.ഐ.എ കോടതി തള്ളിയതിനെത്തുടർന്ന് ഹൈകോടതിയിൽ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
എറണാകുളം ജില്ല വിട്ടുപോകരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം. രൂപേഷിെൻറ നേതൃത്വത്തിൽ മാവോവാദി പ്രവർത്തകർ 2014 ഏപ്രിലിൽ വയനാട്ടിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എ.ബി. പ്രമോദിെൻറ വീട്ടിൽ അതിക്രമിച്ചുകയറി ജോലി ഉപേക്ഷിക്കാൻ ഭീഷണിപ്പെടുത്തിയശേഷം ബൈക്ക് കത്തിച്ചെന്നാണ് കേസ്. രൂപേഷിനും ഇബ്രാഹിമിനും പുറെമ അനൂപ്, മാത്യു, കന്യ തുടങ്ങിയവരും പ്രതിയാണ്. വെള്ളമുണ്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.