ചെന്നൈ: ജെല്ലിക്കെട്ട് നിരോധനമേർപ്പെടുത്തുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്ന് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ കമൽഹാസൻ. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരിൽ 2014ലാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നടത്തുന്നത് നിരോധിച്ചത്. എന്നാൽ ജെല്ലക്കെട്ടിൽ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന് വാദിക്കുന്നവർ ബിരിയാണി ഉപേക്ഷിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജെല്ലിക്കെട്ട് തമിഴ്നാട്ടിലെ പാരമ്പര്യ സംസ്കാരത്തിെൻറ ഭാഗമാണ്. ഞാൻ ഇതിെൻ വലിയ ആരാധകനാണെന്നും അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. സ്പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകൾക്ക് ഉപദ്രവമേൽക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിൽ കാളകളെ ദൈവങ്ങളെപ്പോലെയാണ് പരിചരിക്കുന്നത്. ജെല്ലിക്കെട്ടിൽ അവയെ മെരുക്കുകയാണ് ചെയ്യുന്നതെന്നും ഇതിലൂടെ ശാരീരികമായ ഒരു പ്രശ്നവും മൃഗങ്ങൾക്ക് സംഭവിക്കുന്നില്ലെന്നും കമൽ ഹാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.