അനധികൃത ഖനനം: മേഘാലയ സർക്കാറിന്​ 100 കോടി പിഴ

ഗുവാഹത്തി: മേഘാലയയിൽ അനധികൃത ഖനിക​െള നിരോധിക്കാത്തതിന്​ സർക്കാർ 100 കോടി പിഴ അടക്കണമെന്ന്​ ഹരിത ട്രൈബ്യൂണൽ ഉത്തരവ്​. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലാണ്​ പണം അടക്കേണ്ടത്​. പരിസ്​ഥിതി പുനഃസ്​ഥാപിക്കുന്നതി​േലക്ക്​ വേണ്ടിയാണ്​ ഇൗ പണം ഉപയോഗിക്കേണ്ടത്​. രണ്ടു മാസത്തിനികം പിഴ അടക്കണം. പിഴ തുക ഖനി ഉടമകളിൽ നിന്ന്​ ഇൗടാക്കാവുന്നതാണ്​.

വിരമിച്ച ജഡ്​ജി ബി.കെ കട്ടകെയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ പാനലാണ്​ മേഘാലയയിൽ വൻതോതിൽ അനധികൃത ലംഘനം നടക്കുന്നുണ്ടെന്ന്​ കണ്ടെത്തി ഹരിത ട്രൈബ്യൂണലിന്​ റിപ്പോർട്ട്​ നൽകിയത്​.

ഇൗസ്​റ്റ്​ ജയന്തിയ ഹിൽസിലെ 370 അടി ആഴമുള്ള അനധികൃത ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മൂന്നാഴ്​ചയായി ഫലം കാണാതിരിക്കുന്നതിനിടെയാണ്​ ഹരിത ട്രൈബ്യൂണലി​​​​െൻറ ഉത്തരവ്​. 2014ലാണ്​ മേഘായയിൽ കൽക്കരി ഖനനം നിരോധിച്ചത്​. മേഘാലയയിൽ നിരവധി ഖനികൾ പ്രവർത്തിക്കുന്നണ്ടെന്നും ഇതിൽ ഭൂരിപക്ഷത്തിനും ലൈസൻസില്ലെന്നുമാണ്​ ജുഡീഷ്യൽ പാനൽ കണ്ടെത്തിയിരിക്കുന്നത്​.

Tags:    
News Summary - Illegal Mining in Meghalaya - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.