ഒന്നും രണ്ടുമല്ല, നാല്​ സർവകലാശാലകളുടെ വൈസ്​ചാൻസലർ!; ബിഹാറിലുണ്ട്​​ ഒരു 'സൂപ്പർ വി.സി'

പട്​ന: നാല് സർവകലാശാലകളുടെ ചുമതല വഹിക്കുന്ന ഒരു വൈസ് ചാൻസലർ!! അപ്രായോഗികമെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്.​ ബിഹാറിലെ ലളിത് നാരായൺ മിഥില സർവകലാശാലയുടെ (ദർഭംഗ) വി.സി പ്രഫ.സുരേന്ദ്ര പ്രതാപ് സിങ്ങാണ്​ ഈ 'സൂപ്പർ വി.സി'.

ബുധനാഴ്ച പട്നയിലെ ആര്യഭട്ട നോളജ് സർവകലാശാലയുടെ(എ.കെ.യു) വൈസ്​ചാൻസലർ ചുമതല കൂടി ലഭിച്ചതോടെ സുരേന്ദ്ര പ്രതാപ് സിങ് വൈസ്​ ചാൻസലർ പദവി വഹിക്കുന്ന സർവകലാശാലയുടെ എണ്ണം നാലായി.

''ഞാൻ ഒരു 'പെർഫോർമർ' ആണ്​. പാടലിപുത്ര സർവകലാശാലയിൽ കഴിഞ്ഞ രണ്ടര വർഷത്തിൽ ചെയ്യാത്ത കാര്യങ്ങൾ ഞാൻ ചെയ്തു കഴിഞ്ഞു. അധിക ചുമതല ഉള്ളിടത്തോളം കാലം ഞാൻ എന്‍റെ കടമകൾ പൂർണ്ണ ഭക്തിയോടെ നിർവഹിക്കും." എ.കെ.യുവിൽ ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.

Tags:    
News Summary - In Bihar, one vice-chancellor holds charge of four universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.