ന്യൂഡൽഹി: തീവ്രവാദത്തെ ഒറ്റക്ക് പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അ തിർത്തിക്കപ്പുറത്തെ ജെയ്ശെ മുഹമ്മദ് ക്യാമ്പ് തകർത്തത് ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോസ്റ ്റാറിക്കയിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
രാജ്യത്തിെൻറ വികസന അജണ്ടയിൽ നിന്ന് ശ്രദ്ധതിരിപ്പിക്കാൻ മറ്റൊരു പ്രതിസന്ധിയും കാരണമാകരുത്. ഇന്ത്യ സമാധാനത്തെയാണ് സ്നേഹിക്കുന്നത്. ആക്രമണങ്ങൾ ഉണ്ടായിട്ടും ഇന്ത്യ തിരിച്ചടിച്ചില്ല. ലോകം മുഴുവൻ ഒരു കുടുംബമാണെന്നാണ് രാജ്യത്തിെൻറ തത്വശാസ്ത്രം. എന്നാൽ, നമ്മുടെ അയൽരാജ്യം തീവ്രവാദികൾക്ക് പണം നൽകി സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്്ട്ര സമൂഹം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് തീവ്രവാദം. തീവ്രവാദത്തിന് മതമില്ല. ഒരു മതവും ഭീകരാവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയും എന്നാൽ, അയൽക്കാെര മാറ്റാനാവില്ലെന്ന മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസ്താവനയും വെങ്കയ്യ നായിഡു ഒാർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.