ന്യൂഡൽഹി: ചൈനയുമായി ബന്ധം വഷളാകുന്നതിനിടെ തായ്വാനുമായി വ്യാപാരബന്ധം ആരംഭിക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി വിവരം. ഇന്ത്യയുമായി വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാൻ തായ്വാൻ ആഗ്രഹിക്കുന്നതായും ചൈനയെ മാറ്റിനിർത്തി തായ്വാനുമായി ബന്ധം സ്ഥാപിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതായും ദേശീയ മാധ്യമങ്ങൾ പറയുന്നു.
ലോകവ്യാപാര സംഘടനയിൽ രജിസ്റ്റർ ചെയ്യുന്ന തായ്വാനുമായുള്ള ഉടമ്പടികൾ ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നതിനാൽ കേന്ദ്രസർക്കാർ ഇതിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എങ്കിലും കുറച്ചു മാസങ്ങളായി ഇന്ത്യയും തായ്വാനും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.
സാേങ്കതികവിദ്യയിലും ഇലക്ട്രോണിക്സിലും കൂടുതൽ നിക്ഷേപം സാധ്യമാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം ഇൗ കരാറിലൂടെ സാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ ചർച്ചകൾ എവിടെവരെയായി എന്ന കാര്യം വ്യക്തമല്ല.
നേരത്തേ തായ്വാനിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പും വിസ്ട്രോൺ കോർപറേഷനും പെഗാട്രോൺ കോർപറേഷനുമായി കരാർ ഒപ്പിടുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. പത്തുലക്ഷം കോടിയുടെ കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവാദം നൽകിയതായാണ് വിവരം.
അതേസമയം, തായ്വാനുമായുള്ള വ്യാപാര കരാർ സംബന്ധിച്ച് പ്രതികരിക്കാൻ കൊമേഴ്സ് മന്ത്രാലയ വക്താവ് തയാറായിട്ടില്ല. ചൈനയുടെ സമ്മർദ്ദം മൂലം പ്രധാന സമ്പദ്വ്യവസ്ഥകളുമായി വ്യാപാരത്തിലേർപ്പെടാൻ തായ്വാന് സാധിച്ചിരുന്നില്ല. ഇന്ത്യയുമായി വ്യാപാരബന്ധം ആരംഭിച്ചാൽ തായ്വാന് ഇത് വലിയ നേട്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.