ഇന്ത്യയും ഇസ്രായേലും തമ്മിൽ 12800 കോടിയുടെ ​പ്രതിരോധ ഇടപാട്


അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്ക് നൽകുന്നതാണ് കരാർ
ജറൂസലം: ഇന്ത്യയുമായി 12800 കോടിയോളം രൂപയുടെ പ്രതിരോധ കരാറിൽ ഇസ്രായേൽ ഒപ്പുവെച്ചു. അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്ക് നൽകുന്നതാണ് കരാർ. ഇസ്രായേലി​െൻറ ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ് ഇത്.
കരാർ പ്രകാരം, ഇസ്രായേൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്രായേൽ ഏറോസ്പേസ് ഇൻഡസ്ട്രീസ് (െഎ.എ.െഎ) മധ്യദൂര ഭൂതല-ആകാശ മിസൈൽ ഇന്ത്യൻ കരസേനക്ക് നൽകും.
 ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്ക് ദീർഘദൂര ആകാശ, മിസൈൽ പ്രതിരോധ സംവിധാനവും െഎ.എ.െഎ നൽകും. 10271 കോടി രൂപയുടേതാണ് െഎ.എ.െഎക്ക് ലഭിച്ച കരാർ. ശേഷിക്കുന്നത് മറ്റൊരു പ്രതിരോധ സ്ഥാപനമായ റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡിനാണ് ലഭിച്ചത്.
 മിസൈൽ പ്രതിരോധ സംവിധാനത്തിനുള്ള അനുബന്ധ ഉപകരണങ്ങളാണ് ഇൗ കമ്പനി നൽകുക. െഎ.എ.െഎയുടെ ശേഷിയിലും അത്യാധുനിക സാേങ്കതിക വിദ്യയിലും ഇന്ത്യ അർപ്പിച്ച വിശ്വാസത്തി​െൻറ പ്രതീകമാണ് കരാർ എന്ന് കമ്പനി സി.ഇ.ഒ ജോസഫ് വീസ് പറഞ്ഞു.
പ്രസിഡൻറ് റൂവൻ റിവ്ലിൻ ഇൗ വർഷം ആദ്യം നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെ ഇടപാടിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
കരാർ നേടിയതിൽ ജോസഫ് വീസിനെയും സഹപ്രവർത്തകരെയും പ്രസിഡൻറ് അഭിനന്ദിച്ചു. മേക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചായിരിക്കും മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുക.
 മധ്യദൂര ഭൂതല-ആകാശ മിസൈൽ പ്രതിരോധ സംവിധാനത്തി​െൻറ നിർമാണത്തിൽ ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും (ഡി.ആർ.ഡി.ഒ) ബെൽ, എൽ ആൻറ് ടി എന്നിവയും പങ്കാളിയാണ്.

 

Tags:    
News Summary - india israel defence deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.