ബാ ലസോർ: ആണവശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി -4 വിജയകരമായി വിക്ഷ േപിച്ചു. 4000 കിലോമീറ്റർ ദൂരപരിധിയാണ് ഇൗ ഭൂതല-ഭൂതല മിസൈലിനുള്ളത്. ഒഡിഷയിലെ ഡോ. അബ്ദുൽ കലാം ദ്വീപിലെ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിക്ഷേപണത്തറയിൽനിന്ന് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മിസൈൽ കുതിച്ചുയർന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
പരീക്ഷണം സമ്പൂർണ വിജയമായിരുന്നുവെന്നും മിസൈലിെൻറ സഞ്ചാരഗതി റഡാറുകൾ അടക്കമുള്ള സംവിധാനത്തിലൂടെ നിയന്ത്രിച്ചതായും അവർ അറിയിച്ചു. അഗ്നി-4െൻറ ഏഴാമത് പരീക്ഷണമാണിത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലിന് 20 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ട്. അഞ്ചാം തലമുറ ബോർഡ് കമ്പ്യൂട്ടറും അത്യന്താധുനിക സംവിധാനങ്ങളുമാണ് ഇതിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.