ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2017ൽ 7.2 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. 2018ൽ വളർച്ച നിരക്ക് 7.7 ശതമാനം വരെയാകുമെന്നും ജെയ്റ്റ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു. പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി ഇന്ത്യക്ക് എകദേശം 646 ബില്യൺ ഡോളറിെൻറ നിക്ഷേപം ആവശ്യമാണെന്നും ജെയ്റ്റ്ലി പറഞ്ഞു. പല മുതലാളിത്ത സമ്പദ്വ്യവസ്ഥകളും രാഷ്ട്രീയമായി വെല്ലുവിളികൾ നേരിടുകയാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
പുതിയ സാമ്പത്തിക വർഷത്തിെൻറ തുടക്കത്തിൽ നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾക്കാണ് ഇന്ത്യയിൽ തുടക്കമാവുന്നത്. ബാങ്കിങ്, ഇൻഷൂറൻസ്, ആദായ നികുതി എന്നീ മേഖലകളിലെല്ലാം കാതലായ മാറ്റങ്ങൾക്ക് ഇന്നു മുതൽ തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.