ന്യൂഡൽഹി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രപുറപ്പെട്ട ഇൻഡിഗോ വിമാനം ഭോപാലിലേക്ക് വഴി തിരിച്ചുവിട്ടു. യാത്രക്കാരിലൊരാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെയാണ് വിമാനം അടിയന്തരമായി ഇറക്കുന്നതിനായി ഭോപാലിലേക്ക് തിരിച്ചതെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട 6E2407 എന്ന ഇൻഡിഗോ വിമാനം യാത്രക്കാരിലൊരാൾക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഭോപാലിലേക്ക് വഴി തിരിച്ചുവിട്ട് അടിയന്തരമായി ഇറക്കേണ്ടി വന്നു. മറ്റ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു -എയർലൈൻ അറിയിച്ചു.
ഭോപാലിൽ ഇറങ്ങിയ ഉടൻ വിമാനത്താവള അധികൃതരെത്തി രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.