ന്യൂഡൽഹി: യാത്രക്കിടെ എൻജിൻ തകരാറിനെ തുടർന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ സുരക്ഷിതമായി നിലത്തിറക്കി. കൊൽക്കത്ത -ബംഗളൂരു, മധുര-മുംബൈ റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എൻജിനുകളിൽ ഒന്നാണ് തകരാറിലായത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വിമാനങ്ങൾക്ക് തകരാർ സംഭവിച്ചത്.
എൻജിനുകൾ തകരാറിലായത് കണ്ടെത്തിയതിനെ തുടർന്ന് ക്യാപ്റ്റന് മുന്നറിയിപ്പ് ലഭിച്ചെന്നും തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.
മധുരയിൽ നിന്നും പുറപ്പെട്ട വിമാനത്തിന് മുംബൈയിൽ ഇറങ്ങുന്നതിന് മുമ്പാണ് സാങ്കേതിക തകരാർ കണ്ടെത്തിയതെന്നും മുംബൈയിൽ അടിയന്തരമായി ഇറങ്ങാൻ പൈലറ്റ് അനുമതി തേടിയെന്നും ഇൻഡിഗോ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ആവശ്യമായ അറ്റകുറ്റപണി നടത്തിയ ശേഷം വിമാന സർവീസ് പുനരാരംഭിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.