ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് സി.ബി.െഎ അന്വേഷിക്കുന്ന എയർസെൽ-മാക്സിസ് കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ചിദംബരത്തിന് ആശ്വാസമേകുന്ന വിധിയിൽ ആഗസ്റ്റ് ഏഴുവരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി തിങ്കളാഴ്ച രാവിലെ ചിദംബരം നൽകിയ ഹരജിയിലാണ് പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ഒ.പി. സെയ്നി ജാമ്യം അനുവദിച്ചത്. ജൂലൈ 19ന് സി.ബി.എ സമർപ്പിച്ച കുറ്റപത്രത്തിൽ ചിദംബരത്തെയും മകൻ കാർത്തിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രത്യേക ജഡ്ജി മുമ്പാകെ സി.ബി.െഎ സമർപ്പിച്ച അനുബന്ധ കുറ്റപത്രം ജൂലൈ 31 ന് പരിഗണിക്കും.
വിദേശ സ്ഥാപനങ്ങൾക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അംഗീകാരം നൽകാൻ സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതിക്ക് മാത്രം അധികാരമുണ്ടായിരിക്കെ 2006ൽ ധനമന്ത്രിയായ ചിദംബരം എങ്ങനെ മൊറീഷസ് കമ്പനിയായ മാക്സിസിന് അംഗീകാരം നൽകി എന്നതാണ് സി.ബി.െഎ അന്വേഷിക്കുന്നത്.
3500 കോടിയുടെ എയർസെൽ-മാക്സിസ് കരാറിലും 305 കോടിയുടെ െഎ.എൻ.എക്സ് മീഡിയ ഇടപാടിലും ചിദംബരത്തിന് പങ്കുണ്ടെന്നാണ് ആരോപണം. എയർസെൽ-മാക്സിസ് കരാറിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ കേസും അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ ചിദംബരത്തെയും കാർത്തിയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം എയർസെൽ-മാക്സിസ് കേസ്, െഎ.എൻ.എക്സ് മീഡിയ കേസ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ അന്വേഷണം നേരിടുന്ന കാർത്തിക്ക് വിദേശത്ത് പോകാൻ സുപ്രീംകോടതി അനുമതി നൽകി. ജൂലൈ 23 മുതൽ 31 വരെ ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങൾ സന്ദർശിക്കാനാണ് അനുമതി. അതിനിടെ, െഎ.എൻ.എക്സ് മീഡിയ കേസിൽ കാർത്തിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ സി.ബി.െഎ നടപടി മദ്രാസ് ഹൈകോടതി റദ്ദാക്കി. നോട്ടീസിനെതിരെ കാർത്തി സമർപ്പിച്ച ഹരജിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.