ചെന്നൈ: കോടതിയലക്ഷ്യ കേസിൽ ജയിൽവാസമനുഭവിച്ച് വിവാദപുരുഷനായ മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ചെന്നൈ അംബേദ്കർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പാർട്ടിയുടെ പേരും പതാകയും പുറത്തിറക്കി.
‘ആൻറി കറപ്ഷൻ ഡൈനാമിക് പാർട്ടി’ എന്നാണ് പാർട്ടിയുടെ പേര്. നീല, മഞ്ഞ, പച്ച നിറങ്ങളോടുകൂടിയ പാർട്ടി പതാകയിൽ അഴിമതി വിരുദ്ധ മുദ്രാവാക്യം ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷെൻറ രജിസ്ട്രേഷൻ കിട്ടിയതിനുശേഷം വിപുലമായ ജനറൽബോഡി യോഗം വിളിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളിലും സ്ത്രീകളെയാവും സ്ഥാനാർഥികളായി നിർത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലാവും താൻ മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.