ന്യൂഡൽഹി: ഇന്ത്യ - പാകിസ്താൻ അതിർത്തിയിൽ ഭീകരാക്രമണമുണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. ര ാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിലൂടെ ആക്രമണം ഉണ്ടായേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യത്ത് കനത്ത ജ ാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ അധിക സേനാവിന്യാസവും നടത്തിയിട്ടു ണ്ടെന്നും ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ് പാക് നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താൻ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്താന്‍ നീക്കങ്ങളെ സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും മറ്റും കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.
രാജസ്ഥാൻ അതിർത്തിയിലൂടെയുള്ള പാക് ആക്രമണ സാധ്യത ഒഴിവാക്കാൻ ഇന്ത്യ കൂടുതൽ അതിർത്തി സുരക്ഷാ സേനയേയും സൈനികരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനകളുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിരീക്ഷണം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ആഴ്ച കശ്മീരിൽ നിന്ന് ലശ്കറെ ത്വയ്യിബ്ബ ബന്ധമുള്ള രണ്ട് തീവ്രവാദികളെ സൈന്യം പിടികൂടിയിുന്നു. ഇവരുടെ കുറ്റസമ്മതമൊഴികളിൽ പാക് സഹായത്തോടെ ലശ്കറെ തീവ്രവാദികൾ നുഴഞ്ഞുകയറ്റത്തിന് പദ്ധതിയിട്ടതായും വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.