ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെനതിെര കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ 10 കോടിയുടെ നഷ്ടപരിഹാര കേസിൽ കോടതി കെജ്രിവാളിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിെൻറ ആരോപണത്തിനെതിരെ ജെയ്റ്റ്ലി നൽകിയ മാനനഷ്ട കേസിൽ ഡൽഹി ഹൈകോടതി വാദംകേൾക്കവേ കെജ്രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംജത്മലാനി നടത്തിയ പദപ്രയോഗമാണ് പുതിയ കേസിന് ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.