ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെനതിെര പുതിയ മാനനഷ്ടക്കേസുമായി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽചെയ്തത്. 2015ൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ജെയ്റ്റ്ലിയെ ബന്ധപ്പെടുത്തി കെജ്രിവാൾ പ്രസ്താവന നടത്തിയിരുന്നു.
ഇതിനെതിരെ ജെയ്റ്റ്ലി നൽകിയ മാനനഷ്ട കേസിൽ ഡൽഹി ഹൈകോടതി വാദം കേൾക്കവേ കെജ്രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംജത്മലാനി നടത്തിയ പദപ്രയോഗമാണ് പുതിയ കേസിന് ആധാരം.
മേയ് 17ന് ക്രോസ്വിസ്താരത്തിനിടെ അരുൺ ജെയ്റ്റ്ലി വക്രബുദ്ധിക്കാരനാണെന്ന് രാം ജത്മലാനി പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതോടെ കെജ്രിവാൾ പറഞ്ഞിട്ടാേണാ ഇത്തരത്തിൽ പദപ്രേയാഗം നടത്തുന്നതെന്ന് ചോദിച്ച് ജെയ്റ്റ്ലി രാംജത്മലാനിയുമായി ജോയൻറ് രജിസ്ട്രാറുടെ മുന്നില്‍ ഏറ്റുമുട്ടി. വ്യക്തിവിദ്വേഷത്തിന് പരിധിയുണ്ടെന്നും കെജ്രിവാളിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാക്കുന്നതാണ് ഈ നടപടിയെന്നും ജെയ്റ്റ്ലി കോടതിയിൽ പ്രതികരിച്ചു. ഇതിന് പിന്നാെലയാണ് രണ്ടാമത്തെ കേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.