കൊറോണ വൈറസിനെ തുരത്താന്‍ ജമ്മു-കശ്​മീരിലെ ബി.ജെ.പി നേതാവിന്‍റെ യാഗം

ശ്രീനഗർ: കൊറോണ വൈറസിനെ കോവിഡ്​ മഹാമാരിയെ ഇല്ലാതാക്കാൻ യാഗം നടത്തി ജമ്മു-കശ്​മീർ ബി.ജെ.പി ഉപാധ്യക്ഷൻ യുധ്വിർ സേഥി. ശനിയാഴ്​ച നടത്തിയ യാഗത്തിന്‍റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ്​ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്​.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാഗം നടത്തിയതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.യാഗത്തിൽ ബി.ജെ.പി നേതാക്കളായ അനില്‍ മാസൂം, അജിത് യോഗി, പര്‍വീന്‍ കേര്‍നി, പവന്‍ ശര്‍മ, റോഷന്‍ ലാല്‍ ശര്‍മ എന്നിവരും പ​ങ്കെടുത്തു. യാഗം നടത്തിയതിലൂടെ കോവിഡ് അപ്രത്യക്ഷമാകുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന്​ സേഥി പറഞ്ഞു. എങ്കിലും കോവിഡ്​ വ്യാപനം തടയാൻ സർക്കാർ നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങക്ക്​ ബദലുകളില്ലെന്നും അവ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

 

Tags:    
News Summary - Jammu and Kashmir BJP leader performs 'havan' to ward off coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.