പാലു തന്ന കയ്യിന്​ കൊത്തി; രവി കിഷൻെറ ലഹരിമരുന്ന്​ പരാമർശത്തിനെതിരെ ജയ ബച്ചൻ


ന്യൂഡൽഹി: ബോളിവുഡ്​ സിനിമാ മേഖലയിൽ ലഹരിമരുന്ന്​ ഉപയോഗത്തി​െൻറ അതിപ്രസരമാണെന്ന ബി.ജെ.പി എം.പി രവി കിഷ​െൻറ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടിയും സമാജ്​വാദി പാർട്ടി എം.പിയുമായ ജയാ ബച്ചൻ. വളരെ കുറച്ച്​ ആളുകളുടെ പേരിൽ മുഴുവൻ ഇൻഡസ്​ട്രിയേയും അപമാനിക്കരുത്​. ഇതുവരെ സിനിമാ മേഖലയിൽ ഉണ്ടായിരുന്ന അംഗമാണ്​ കഴിഞ്ഞ ദിവസം ബോളിവുഡിൽ മുഴുവൻ മയക്കുമരുന്നണെന്ന പരാമർശം നടത്തിയത്​. പാലു തന്ന കയ്യിന്​ കൊത്തുന്ന പ്രവർത്തിയാണ്​ അദ്ദേഹം ചെയ്​തതെന്നും രവി കിഷനെതിരെ രാജ്യസഭയിൽ ജയ ആഞ്ഞടിച്ചു.

രാജ്യത്തി​െൻറ സാമ്പത്തിക സ്ഥിതി നിരാശാജനകവും തൊഴിലില്ലായ്​മ ഏറ്റവും രൂക്ഷവുമായ ഒരു ഘട്ടത്തിൽ, ലഹരി മരുന്ന്​ കേസിൽ സോഷ്യൽ മീഡിയയുടെ പിന്തുണയേയും സിനമാ മേഖലക്ക്​ സർക്കാർ പിന്തുണ നൽകാത്തതും ചൂണ്ടിക്കാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്​ ബി.ജെ.പി എം.പിമാർ ചെയ്യുന്നതെന്ന്​ ജയ ബച്ചൻ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ വിനോദ വ്യവസായം ദിനേന അഞ്ച് ലക്ഷം പേർക്ക് നേരിട്ടും അഞ്ച് ദശലക്ഷം ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. ഈ ചലച്ചിത്രമേഖലയിലൂടെ തന്നെ പ്രശസ്​തി നേടിവർ അതിനെ അപമാനിക്കുന്നതിനോട്​ പൂർണമായും വിയോജിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഭോജ്​പുരി, ഹിന്ദി നടനായ രവി കിഷൻ ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്​. സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടക്കുന്ന മയക്കുമരുന്ന്​ അന്വേഷണം ഉന്നയിച്ച രവി കിഷൻ, ബോളിവുഡിലെ നിരവധി പേർ ലഹരിക്കടിമയാണെന്ന്​ പരാമർശിച്ചിരുന്നു. രാജ്യ​ത്തെ യുവജനങ്ങളെ നശിപ്പിക്കാൻ ചൈനയും പാകിസ്​താനും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ്​ ലഹരിമരുന്ന്​ എത്തുന്നത്​. എൻ.സി.ബി കേസ്​ ശക്തമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു. സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും രവി കിഷൻ പറഞ്ഞിരുന്നു. ​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.