പാലു തന്ന കയ്യിന് കൊത്തി; രവി കിഷൻെറ ലഹരിമരുന്ന് പരാമർശത്തിനെതിരെ ജയ ബച്ചൻ
text_fields
ന്യൂഡൽഹി: ബോളിവുഡ് സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗത്തിെൻറ അതിപ്രസരമാണെന്ന ബി.ജെ.പി എം.പി രവി കിഷെൻറ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടിയും സമാജ്വാദി പാർട്ടി എം.പിയുമായ ജയാ ബച്ചൻ. വളരെ കുറച്ച് ആളുകളുടെ പേരിൽ മുഴുവൻ ഇൻഡസ്ട്രിയേയും അപമാനിക്കരുത്. ഇതുവരെ സിനിമാ മേഖലയിൽ ഉണ്ടായിരുന്ന അംഗമാണ് കഴിഞ്ഞ ദിവസം ബോളിവുഡിൽ മുഴുവൻ മയക്കുമരുന്നണെന്ന പരാമർശം നടത്തിയത്. പാലു തന്ന കയ്യിന് കൊത്തുന്ന പ്രവർത്തിയാണ് അദ്ദേഹം ചെയ്തതെന്നും രവി കിഷനെതിരെ രാജ്യസഭയിൽ ജയ ആഞ്ഞടിച്ചു.
രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി നിരാശാജനകവും തൊഴിലില്ലായ്മ ഏറ്റവും രൂക്ഷവുമായ ഒരു ഘട്ടത്തിൽ, ലഹരി മരുന്ന് കേസിൽ സോഷ്യൽ മീഡിയയുടെ പിന്തുണയേയും സിനമാ മേഖലക്ക് സർക്കാർ പിന്തുണ നൽകാത്തതും ചൂണ്ടിക്കാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി എം.പിമാർ ചെയ്യുന്നതെന്ന് ജയ ബച്ചൻ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ വിനോദ വ്യവസായം ദിനേന അഞ്ച് ലക്ഷം പേർക്ക് നേരിട്ടും അഞ്ച് ദശലക്ഷം ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. ഈ ചലച്ചിത്രമേഖലയിലൂടെ തന്നെ പ്രശസ്തി നേടിവർ അതിനെ അപമാനിക്കുന്നതിനോട് പൂർണമായും വിയോജിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ഭോജ്പുരി, ഹിന്ദി നടനായ രവി കിഷൻ ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്. സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മയക്കുമരുന്ന് അന്വേഷണം ഉന്നയിച്ച രവി കിഷൻ, ബോളിവുഡിലെ നിരവധി പേർ ലഹരിക്കടിമയാണെന്ന് പരാമർശിച്ചിരുന്നു. രാജ്യത്തെ യുവജനങ്ങളെ നശിപ്പിക്കാൻ ചൈനയും പാകിസ്താനും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ലഹരിമരുന്ന് എത്തുന്നത്. എൻ.സി.ബി കേസ് ശക്തമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു. സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും രവി കിഷൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.