ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ പുരോഗതിയില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ കാമ്പസിനകത്തും പുറത്തും സമരം ചെയ്തതിനെ തുടര്‍ന്ന് അഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുള്‍പ്പെടെ അടിയന്തര നടപടി വാഗ്ദാനം ചെയ്തെങ്കിലും ഫലം കാണാത്തത് വിദ്യാര്‍ഥികളെ അസ്വസ്ഥരാക്കുന്നുണ്ട്. നജീബിനെ തിരിച്ചത്തെിക്കുക, നീതി നല്‍കുക എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാജ്യവ്യാപക പ്രതിരോധ പരിപാടി സംഘടിപ്പിക്കാന്‍ ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) ആഹ്വാനം ചെയ്തിട്ടുണ്ട്. നജീബിനെ കണ്ടത്തെി സുരക്ഷിതനായി ജെ.എന്‍.യുവില്‍ എത്തിക്കണമെന്നും ആക്രമികള്‍ക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. അതിനിടെ, കഴിഞ്ഞയാഴ്ച ആക്രമിച്ചവര്‍ നജീബിനെ കൊല്ലുമെന്ന് ആക്രോശിച്ചതായി ഒരു ദൃസാക്ഷികൂടി വെളിപ്പെടുത്തി. സ്കൂള്‍ ഒഫ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസിലെ എം.ഫില്‍ വിദ്യാര്‍ഥി ഷാഹിദ് റാസാ ഖാനാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്.
ഹോസ്റ്റലില്‍ അടിയുടെ ശബ്ദംകേട്ട് നോക്കവെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിക്രാന്ത് കുമാര്‍ നജീബ് തന്നെ അകാരണമായി മര്‍ദിച്ചുവെന്നു വിളിച്ചുപറഞ്ഞ് ഓടിവരുന്നുണ്ടായിരുന്നു. എന്നാല്‍, മുറിയില്‍ ചെന്നു നോക്കുമ്പോള്‍ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം വാര്‍ന്നുനില്‍ക്കുന്ന നജീബിനെയാണ് കണ്ടത്. വാര്‍ഡനെ വിവരമറിയിച്ച് നജീബിനെ കഴുകിക്കാനായി കുളിമുറിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മുപ്പതോളം പേര്‍ സംഘടിച്ചത്തെി കുളിമുറിക്കുള്ളിലിട്ട് നജീബിനെ ആക്രമിക്കുകയായിരുന്നു. വാര്‍ഡന്‍െറ മുറിയിലേക്ക് കൊണ്ടുപോകുംവഴി ലൈറ്റുകള്‍ അണച്ച് ഇരുട്ടാക്കിയാണ് മര്‍ദിച്ചത്. ശാരീരിക ആക്രമണത്തിനു പുറമെ വര്‍ഗീയ പരാമര്‍ശങ്ങളും ഭീകരവാദി വിളികളും മുഴക്കിയതായും ഷാഹിദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.