ന്യൂഡൽഹി: മുത്തലാഖ് ഭരണനഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മുസ്ലിം സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന് ഉൗർജം പകരുന്നതാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. വിധിയെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ സ്വാഗതം ചെയ്തു.
വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. പുരോഗമനപരമായ വിധിയാണ് മുത്തലാഖ് വിഷയത്തിൽ കോടതി നടത്തിയതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.
അതേസമയം വിധി ചർച്ച ചെയ്യുന്നതിന് വേണ്ടി ആൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് സെപ്തംബർ 10ന് ഭോപ്പാലിൽ യോഗം ചേരുമെന്ന് അറിയിച്ചു. ഈ സമയത്ത് വിധിയെക്കുറിച്ച് പറയുന്നത് ഉചിതമായിരിക്കില്ല. ഭോപ്പാലിലെ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ വലീ റഹ്മാനി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.