ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ ആറുമാസം ജയിൽശിക്ഷ നൽകിയത് സ്റ്റേ ചെയ്യണമെന്ന കൽക്കത്ത ൈഹകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണെൻറ ഹരജിയിൽ വാദംകേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. മേയ് ഒമ്പതു മുതൽ അറസ്റ്റിൽനിന്ന് ഒളിച്ചുകഴിയുകയാണ് കർണൻ. ഏഴംഗ െബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ െചയ്യണമെന്ന ഹരജിയിൽ വാദംകേൾക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കർണനുവേണ്ടി അഡ്വ. മാത്യൂസ് ജെ. നെടുമ്പാറയാണ് ഹാജരായത്. മേയ് ഒമ്പതിനുണ്ടായ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്പെഷൽ ബെഞ്ച് ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ആ ബെഞ്ചിനു മുന്നിൽതന്നെ ഉന്നയിക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
‘‘കഴിഞ്ഞ ഒരു മാസംെകാണ്ട് ഒന്നും സംഭവിച്ചില്ല. മൂന്നോ നാലോ ആഴ്ചകൂടി കാത്തിരിക്കുക. അപ്പോൾ സ്പെഷൽ ബെഞ്ചിനു മുന്നിൽ ആവശ്യം ഉന്നയിക്കാനാവും. ഇക്കാര്യത്തിൽ എെന്തങ്കിലും ചെയ്യാനാവുക സ്പെഷൽ ബെഞ്ചിന് മാത്രമാണ്’’ -കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.