കർണാടകയിൽ അവസാന സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; പത്രിക സമർപ്പണം ഇന്ന് കൂടി

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആറാമത്തെയും അവസാനത്തെയും സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുഹമ്മദ് സലീം റായ്ച്ചൂരിലും ബി.വി. രാജീവ് ഗൗഡ സിദ്ലഘട്ടയിലും സി.വി. രാമൻ നഗറിൽ എസ്. ആനന്ദ് കുമാറും അർകൽഗുണ്ടിൽ എച്ച്.പി. ശ്രീധർ ഗൗഡയും മംഗളൂരു സിറ്റി നോർത്തിൽ ഇനായത്ത് അലിയും മത്സരിക്കും.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രാവിലെ അഞ്ചു സീറ്റുകളിലേക്ക് കൂടിയുള്ള സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗ്ഗാവിൽ കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ച മുഹമ്മദ് യൂസുഫ് സവനൂറിന് പകരം യാസിർ അഹ്മദ് ഖാനെ മത്സരിപ്പിക്കും. ഇതോടെ മൊത്തം 223 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്.

224 അംഗ നിയമസഭയിലെ ഒരു സീറ്റ് പ്രാദേശിക കക്ഷിയായ സർവോദയ കർണാടക പാർട്ടിക്ക് നൽകി. മെയ് 10നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണലും.

Tags:    
News Summary - Karnataka Elections 2023: Congress Releases Final Candidate List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.